in , ,

മെഗാസ്റ്റാർ ഫാൻസിന് വിരുന്നൊരുക്കി ‘ഗോഡ്ഫാദർ’ ട്രെയിലർ എത്തി…

മെഗാസ്റ്റാർ ഫാൻസിന് വിരുന്നൊരുക്കി ‘ഗോഡ്ഫാദർ’ ട്രെയിലർ എത്തി…

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് പതിപ്പ് റിലീസ് ഒരുങ്ങിയിരിക്കുക ആണ്. ചിരഞ്ജീവി നായകനാകുന്ന ഗോഡ്ഫാദർ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം ഒക്ടോബർ 5ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്. മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാനും അഭിനയിക്കുന്നുണ്ട്. റിലീസിന് മുന്നോടിയായി ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

2 മിനിറ്റ് 12 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ തെലുങ്ക് സിനിമാ പ്രേക്ഷകരെ മനസിൽ കണ്ട് ആണ് ഒരുക്കിയിരിക്കുന്നത്. മെഗാസ്റ്റാർ ചിരഞ്ജീവിയ്ക്ക് ഒപ്പം സൽമാൻ ഖാനും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രണ്ട് സൂപ്പർതാരങ്ങളുടെ ആരാധകർക്കും ഒരേ പോലെ സംതൃപ്തിപ്പെടുത്തുണ്ട് ട്രെയിലർ. മലയാളത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ ആണ് സൽമാൻ ഖാൻ തെലുങ്കിൽ അവതരിപ്പിക്കുക. മഞ്ജു വാര്യരുടെ കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നയൻതാര ആണ്. ട്രെയിലർ കാണാം:

ആന്ധ്രയുടെ പശ്ചാത്തലത്തിൽ ഒരു ലോക്കൽ ഗുസ്തി പടം; ലാൽ-ലിജോ ചിത്രത്തിന്‍റെ വിവരങ്ങൾ ഇതാ…

ദൃശ്യം 2 വിന് മുൻപ് റീകോൾ ടീസറുമായി ഞെട്ടിച്ച് അജയ് ദേവ്ഗണ്ണും ടീമും; വീഡിയോ…