in

വെബ് സീരീസ്: നായകനായും സംവിധായകനായും ഹിന്ദിയിൽ പൃഥ്വിരാജിന്റെ മാസ് എന്ററി…

വെബ് സീരീസ്: നായകനായും സംവിധായകനായും ഹിന്ദിയിൽ പൃഥ്വിരാജിന്റെ മാസ് എന്ററി…

നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവ് ആയും എല്ലാം തിളങ്ങുക ആണ് മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം ലൂസിഫർ ബോക്സ് ഓഫീസിലും ഒടിടിയിലും എല്ലാം പുതു പുത്തൻ സാധ്യതകൾ ആണ് മലയാള സിനിമയ്ക്ക് തുറന്നത്. ഇപ്പോളിതാ പുതിയ ഒരു ചുവട് വെപ്പ് നടത്തുക ആണ് പൃഥ്വിരാജ്.

വെബ് സീരീസ് രംഗത്ത് ആണ് പൃഥ്വിരാജ് അടുത്തതായി സാന്നിധ്യം അറിയിക്കാൻ ഒരുങ്ങുന്നത്. നടനായി മാത്രമല്ല സംവിധായകൻ ആയും ആണ് വെബ് സീരീസ് രംഗത്ത് പൃഥ്വിരാജ് അരങ്ങേറ്റം നടത്തുന്നത്. മലയാളത്തിൽ ഒതുങ്ങുന്ന വെബ് സീരീസും അല്ല ഇത്. ഹിന്ദിയിൽ ആണ് ഈ വെബ് സീരീസ് നിർമ്മിക്കുന്നത്.

ബിസ്ക്കറ്റ് രാജാവ് എന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ വ്യവസായി രാജൻ പിള്ളയുടെ ജീവിത കഥയാണ് ഈ വെബ് സീരീസിൽ അവതരിപ്പിക്കുന്നത്. നായക വേഷത്തിൽ പൃഥ്വിരാജ് എത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് യൂഡ്ലീ ഫിലിംസ് ആണ്. ഡ്രാമ ജോണറിലുള്ള ഈ വെബ് സീരീസിൽ രാജൻ പിള്ള എന്ന പ്രമുഖ വ്യവസായിയുടെ ഉയർച്ചയും താഴ്ചയുടെയും കഥ പറയും.

അതേ സമയം, സംവിധായകൻ ആയും നടനായും നിരവധി പ്രോജക്ടുകൾ ആണ് പൃഥ്വിരാജിന്റെതായി വരാൻ ഇരിക്കുന്നത്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന മോഹൻലാൽ ചിത്രം പൂർത്തിയായിട്ടുണ്ട്. ലൂസിഫറിന്റെ രണ്ടും മൂന്നും ഭാഗങ്ങൾ പ്രഖ്യാപിച്ചിട്ടും ഉണ്ട്. കടുവ ആണ് അടുത്തതായി തിയേറ്റർ റിലീസിനായി കാത്തു നിൽക്കുന്ന പൃഥ്വിരാജ് ചിത്രം.

“വാഴ നനയുമ്പോൾ ചീരയും കൂടി നനയും”, മരക്കാറിനൊപ്പം ഭീമൻ ഒരു വഴി കണ്ടെത്തി..!

വിസ്മയ കാഴ്ചയോടെ ബ്രഹ്മാണ്ഡ വരവറിയിച്ച് മരക്കാർ ട്രെയിലർ…