മരക്കാറിനെ വരവേൽക്കാൻ 42 ഷോകളുടെ മാരത്തൺ പ്രഖ്യാപിച്ചു ഏരീസ് പ്ലസ്…
ഇന്ത്യയിലെ ഏറ്റവും മികച്ച തിയേറ്റർ അനുഭവം സമ്മാനിക്കുന്ന തിയേറ്റർ ആണ് തിരുവനന്തപുരത്തെ ഏരീസ് പ്ലസ് എന്നത് പ്രേക്ഷകരുടെ ഒട്ടാകെ ഉള്ള അഭിപ്രായമാണ്. അത് കൊണ്ട് ഇവിടെ ഒരു സിനിമ കാണാൻ വളരെ ദൂരെ നിന്ന് പോലും ആളുകൾ എത്തിചേരാറുണ്ട്. ഇന്ത്യ സിനിമയിലെ ഏറ്റവും വലിയ പണംവാരി ചിത്രമായ ബാഹുബലിക്ക് ഏറ്റവും കൂടുതൽ കളക്ഷൻ വന്നതും ഏരീസ് പ്ലസിൽ ആണ്.
മോഹൻലാൽ നായകനായ മരക്കാർ പോലെ വലിയ തിയേറ്റർ ആസ്വാദനം ആവശ്യപ്പെടുന്ന ചിത്രം ഈ തീയേറ്ററിൽ തന്നെ കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകർ ഒരുപാടാണ്. ഇത് കണക്കിലെടുത്തു മരക്കാറിന് വൻ വരവേൽപ്പ് നൽകാൻ ഒരുങ്ങുക ആണ് ഏരീസ് പ്ലസ്. മരക്കാറിന് മാരത്താൻ ഷോകൾ ആണ് തീയേറ്റർ ഉടമകളിൽ ഒരാളായ സോഹൻ റോയ് പ്രഖ്യാപിച്ചിരിക്കുന്നത്.
റീലീസ് ദിവസം ഏരീസ് പ്ലസിലെ എല്ലാം സ്ക്രീനുകളിലും മരക്കാർ പ്രദർശിപ്പിക്കും. എല്ലാ സ്ക്രീനുകളിലുമായി 42 ഷോകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സർവ്വകാല റെക്കോർഡ്. വിജയ് ചിത്രം സർക്കാറിന്റെ റെക്കോർഡ് ആണ് മോഹൻലാൽ ചിത്രം മരക്കാർ മറികടക്കുന്നത്. ഷോകളുടെ സ്ക്രീനും സമയവും സോഹൻ റോയ് പുറത്ത് വിട്ടിരുന്നു.
രാവിലെ 12:01ന് ആണ് ആദ്യ ഷോ തുടങ്ങുന്നത്. സ്ക്രീനുകളും പ്രദര്‍ശന സമയവും ഇങ്ങനെ:
Audi 1 – 12.01 AM, 03.45 AM, 07.30 AM, 11.30 AM, 03.30 PM, 07.30 PM, 11.30 PM
Audi 2, 3, 4, 5 & 6 – 12.30 AM, 04.15 AM, 08.00 AM, 12.00 AM, 04.00 PM, 08.00 PM, 11.59 PM
കഴിഞ്ഞ ദിവസം വിവിധ തീയേറ്ററുകളിൽ മരക്കാർ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം ഡിസംബർ 2ന് ആണ് തീയേറ്ററുകളിൽ എത്തുന്നത്.