in

കുറുപ്പിന് കോടികളുടെ മണി കിലുക്കം; ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്…

കുറുപ്പിന് കോടികളുടെ മണി കിലുക്കം; ബോക്സ് ഓഫീസ് റിപ്പോർട്ട് പുറത്ത്…

കേരളത്തിലെ തീയേറ്ററുകളെ വീണ്ടും സജീവമാക്കി ദുൽഖർ സൽമാന്‍റെ കുറുപ്പ് മുന്നേറുക ആണ്. കോവിഡിന് ശേഷം ആളുകളെ തിയേറ്ററുകളിൽ എത്തിക്കാൻ കഴിയും എന്ന് ചിത്രം സിനിമാ ലോകത്തെ ബോധ്യപ്പെടുത്തിയ ആഴ്ച ആണ് കഴിഞ്ഞു പോകുന്നത്.

ഇപ്പോളിതാ ചിത്രത്തിന്‍റെ കളക്ഷൻ റിപ്പോർട്ട് പുറത്ത് വന്നിരിക്കുക ആണ്. രണ്ട് ദിവസം കൊണ്ട് ചിത്രം 9 കോടി രൂപ കേരള ബോക്സ് ഓഫീസിൽ നിന്ന് നേടി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ആദ്യ ദിനമായ വെള്ളിയാഴ്ച 4.7 കോടി രൂപ ആണ് കുറുപ്പ് നേടിയത്. രണ്ടാം ദിവസം വന്ന കളക്ഷൻ 4.36 കോടി രൂപ ആണ്. മൂന്നാം ദിവസമായ ഇന്ന് കൊണ്ട് കുറുപ്പ് 13 കോടി ഗ്രോസ് കളക്ഷൻ മറികടക്കും എന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ മികച്ച ഓപ്പണിങ് വീക്കെൻഡ് കളക്ഷനോടെ ചിത്രം വരവറിയിച്ചിരിക്കുന്നു.

ഗൾഫ് മാർക്കറ്റിലും ചിത്രം വൻ മുന്നേറ്റം ആണ് നടത്തുന്നത്. പ്രീമിയർ ഷോ കളക്ഷൻ കൂടി ഉൾപ്പെടുത്തുമ്പോൾ രണ്ട് ദിവസം കൊണ്ട് ബോക്സ് ഓഫീസിൽ നിന്ന് 13.6 കോടി രൂപ ഗ്രോസ് കളക്ഷൻ ആയി നേടി. ഇതിൽ 8.8 കോടിയും സംഭാവന ചെയ്തത് യൂഏഈ മാർക്കറ്റ് ആണ്. സൗദി അറേബ്യയിൽ നിന്ന് 1.5 കോടിയും മറ്റ് ഗൾഫ് മാർക്കറ്റിൽ നിന്ന് 3.3 കോടിയും ആണ് കളക്ഷൻ.

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ദുൽഖർ സൽമാൻ ചിത്രം ബോക്സ് ഓഫീസിൽ വരും ദിവസങ്ങളിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കും എന്നാണ് കരുതുന്നത്.

മരക്കാറിനെ വരവേൽക്കാൻ 42 ഷോകളുടെ മാരത്തൺ പ്രഖ്യാപിച്ചു ഏരീസ് പ്ലസ്…

കുറുപ്പിന് പിന്നിൽ ലൂസിഫർ നൽകിയ ആവേശം; ദുൽഖർ പറയുന്നു…