in , ,

“ഫീൽ ഗുഡ് അല്ല, ഇത് അതുക്കും മേലെ”; ദൃശ്യ-ശബ്ദ വിസ്മയമായി ‘മഞ്ഞുമ്മൽ’ ബോയ്സ് ട്രെയിലർ…

“ഫീൽ ഗുഡ് അല്ല, ഇത് അതുക്കും മേലെ”; ദൃശ്യ-ശബ്ദ വിസ്മയമായി ‘മഞ്ഞുമ്മൽ’ ബോയ്സ് ട്രെയിലർ…

ജാൻ.എ.മൻ എന്ന ഹിറ്റ് ചിത്രം ഒരുക്കി അരങ്ങേറ്റം ഗംഭീരമാക്കി ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മഞ്ഞുമ്മൽ ബോയ്സിൻ്റെ ട്രെയിലർ പുറത്തിറങ്ങി. പോസ്റ്ററുകൾ കണ്ട് ഫീൽ ഗുഡ് എന്ന പ്രതീതി ആയിരുന്നു മുൻപ് സൃഷ്ടിച്ചത് എങ്കിൽ ട്രെയിലറിൽ വരവോട് കൂടി ഇപ്പൊൾ ആ ധാരണ ഒക്കെ ഇവിടെ തിരുത്തുകയാണ്. സർവൈവലും രക്ഷാ പ്രവർത്തനവും ആണ് ഈ ചിത്രം എന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

ഡെവിൾസ് കിച്ചൺ എന്ന് അറിയപ്പെടുന്ന കൊടൈക്കനാലിലെ ഗുണ കേവിൻ്റെ ആഴങ്ങളിൽ സുഹൃത്തുക്കൾക്ക് ഒപ്പം എത്തിയ ഒരു യുവാവ് കുടുങ്ങുന്നു. തുടർന്ന് അയാളെ രക്ഷപ്പെടുത്താൻ സുഹൃത്തുക്കളും രക്ഷാപ്രവർത്തകരും ശ്രമിക്കുന്നതും മറ്റും ആണ് ഈ ചിത്രം എന്ന് ട്രെയിലർ സൂചന നൽകുന്നു. യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 60 അടിയോളം ആഴത്തിൽ ഒരു മലയാളി യുവാവ് ആയിരുന്നു അന്ന് ഗുണ കേവിൽ കുടുങ്ങിയത്. ട്രെയിലർ:

ഷൈജു ഖാലിദ് പകർത്തിയ ദൃശ്യങ്ങളും സുഷിൻ ശ്യാമിൻ്റെ സംഗീതവും ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തും എന്ന പ്രതീക്ഷ ട്രെയിലർ നൽകുന്നുണ്ട്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, അരുൺ കുര്യൻ, ഗണപതി, ദീപക് പെരുമ്പോൾ, ജീൻ പോൾ ലാൽ എന്നിവർ ആണ് ചിത്രത്തിലെ താരങ്ങൾ. ഫെബ്രുവരി റിലീസ് പ്രഖ്യാപിച്ച ഈ ചിത്രത്തിൻ്റെ റിലീസ് തീയതി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

മമ്മൂട്ടി ചിത്രം ‘യാത്ര 2’ ൻ്റെ പ്രദർശനത്തിനിടെ തമ്മിൽ തല്ലി ആരാധകർ…

“ചെകുത്താൻ ചിരിയുമായി ഭയപ്പെടുത്താൻ മമ്മൂട്ടി”; ‘ഭ്രമയുഗം’ ട്രെയിലർ…