“ചെകുത്താൻ ചിരിയുമായി ഭയപ്പെടുത്താൻ മമ്മൂട്ടി”; ‘ഭ്രമയുഗം’ ട്രെയിലർ…
മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യത്തെ റിലീസ് ചിത്രമായ ‘ഭ്രമയുഗം’ ഫെബ്രുവരി 15 തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് അഞ്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ട്രെയിലർ ഇന്ന് നിർമ്മാതാക്കൾ പുറത്തിറക്കി. 2 മിനിറ്റ് 39 സെക്കൻ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്.
പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്ന തരത്തിൽ ആണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. പല തവണ പലയിടങ്ങളിൽ മയക്കത്തിൽ നിന്ന് ഉണരുന്ന അർജുൻ അശോകനെ ട്രെയിലറിൽ ഉടനീളം കാണിക്കുന്നുണ്ട്. മിക്കപ്പോഴും ഭയത്താൽ മൂടിയ നിലയിൽ ആണ് അർജുൻ കാണപ്പെടുന്നതും.
പകിട കളിയെ പറ്റിയും ട്രെയിലറിൽ പരാമർശിക്കുന്നു. കളിക്കുന്ന രീതിയും ഭാഗ്യം പോലെ ഇരിക്കുന്ന ഒരു കളി എന്നും ഒക്കെ പല ആവർത്തി ട്രെയിലറിൽ തന്നെ പറയുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ആകട്ടെ നിഗൂഢതയോടെ സൗമ്യനായും ഭയപ്പെടുന്ന തരത്തിലും ഒക്കെ ആണ് ട്രെയിലറിൽ അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ ഒരു ചെകുത്താൻ ചിരിയിൽ ആണ് ട്രെയിലർ അവസാനിക്കുന്നത്. ചുരുക്കി പറഞാൽ പല തിയറികൾ പ്രേക്ഷകരിൽ നിറയ്ക്കുന്ന ഒരു ട്രെയിലർ ആണ് പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയെയും അർജുൻ അശോകനെയും കൂടാതെ സിദ്ധാർത്ഥ് ഭരതൻ, അമാൾഡ ലിസ് എന്നിവർ ആണ് മറ്റ് പ്രധാന താരങ്ങൾ. ട്രെയിലർ: