in

മമ്മൂട്ടി ചിത്രം ‘യാത്ര 2’ ൻ്റെ പ്രദർശനത്തിനിടെ തമ്മിൽ തല്ലി ആരാധകർ…

മമ്മൂട്ടി ചിത്രം ‘യാത്ര 2’ ൻ്റെ പ്രദർശനത്തിനിടെ തമ്മിൽ തല്ലി ആരാധകർ…

2019ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ യാത്രയുടെ രണ്ടാം ഭാഗമായ യാത്ര 2 ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മമ്മൂട്ടി ഒരിക്കൽ കൂടി വൈ എസ്.ആർ.ആയി എത്തുന്ന ഈ ചിത്രം പ്രധാനമായും തെലുങ്ക് സംസ്ഥാനങ്ങളിലും ഓവർസീസിലും ആണ് റിലീസ് ആയിരിക്കുന്നത്. മഹി വി രാഘവ് സംവിധാനം ചെയ്ത ആദ്യ ചിത്രം വൈ എസ് ആറിൻ്റെ ജീവിത കഥ ആയിരുന്നുവെങ്കിൽ രണ്ടാം ഭാഗം അദ്ദേഹത്തിൻ്റെ മകൻ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നത്. മഹി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്.

വൈ എസ് ജഗൻ മോഹൻ റെഡ്ഡി ആയി തമിഴ് നടൻ ജീവ ആണ് യാത്ര 2 വിൽ പ്രധാന വേഷത്തിൽ എത്തിയിരിക്കുന്നത്. ഈ ചിത്രത്തിൻ്റെ റിലീസിന് ശേഷം നിരവധി അഭിപ്രായ പ്രകടനങ്ങൾ ആണ് സോഷ്യൽ മീഡിയയിലും മറ്റും നിറയുന്നത്. സിനിമയെ പുകഴ്ത്തിയും ഇകഴ്ത്തിയും ഒക്കെ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ അറിയിക്കുകയാണ്. തിയേറ്ററിലെ ചില ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ക്രീനിൽ മമ്മൂട്ടിയുടെ മുഖം തെളിയുമ്പോൾ ആവേശത്തോടെ വരവേൽക്കുന്ന പ്രേക്ഷകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ഹിറ്റ് ആണ്.

കൂടാതെ, യാത്ര 2 പ്രദർശനം നടക്കുന്നതിനിടയിൽ ആരാധകര് പരസ്പരം തമ്മിൽ തല്ലുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിവിധ ക്യാപ്ഷനുകൾ നൽകിയാണ് ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. ജഗൻ ഫാൻസും പവൻ കല്യാൺ ഫാൻസും ആണ് തമ്മിൽ തല്ലിയത് എന്നാണ് തെലുങ്കിലെ പ്രമുഖ എൻ്റർടെയ്ൻമെൻ്റ് വെബ്സൈറ്റ് ആയ ഗൾട്ടി റിപ്പോർട്ട് ചെയ്യുന്നത്. ഹൈദരാബാദിലെ പ്രസാദ്സ് തിയേറ്ററിൽ ആണ് ഈ സംഭവും നടന്നത് എന്നും ഗൾട്ടി റിപ്പോർട്ട് ചെയ്യുന്നു. വീഡിയോ:

‘ഭ്രമയുഗം’ ഒരുക്കിയത് മെഗാ ബജറ്റിൽ; നിർമ്മാതാവിൻ്റെ വെളിപ്പെടുത്തൽ……

“ഫീൽ ഗുഡ് അല്ല, ഇത് അതുക്കും മേലെ”; ദൃശ്യ-ശബ്ദ വിസ്മയമായി ‘മഞ്ഞുമ്മൽ’ ബോയ്സ് ട്രെയിലർ…