in

മോഹൻലാൽ ചിത്രം മരക്കാറിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും സിനിമാ ലോകവും…

മോഹൻലാൽ ചിത്രം മരക്കാറിന് ആശംസകൾ നേർന്ന് മമ്മൂട്ടിയും സിനിമാ ലോകവും…

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ റിലീസ് ദിവസം വന്നിരിക്കുക ആണ്. മാസങ്ങളോളം സിനിമാ ലോകത്ത് ചർച്ചാവിഷയം ആയി നിന്ന ഈ മോഹൻലാൽ ചിത്രത്തിന്റെ ആദ്യ ഷോ 12.01ന് ആണ്.

ചിത്രത്തിന്റെ റിലീസ് എല്ലാ വിധ ആശംസകളും നേർന്ന് മെഗാ സ്റ്റാർ മമ്മൂട്ടിയും രംഗത്ത് വന്നിരിക്കുക ആണ്. സോഷ്യൽ മീഡിയയിൽ മരക്കാർ പോസ്റ്റർ പങ്കുവെച്ചു കൊണ്ട് ആണ് മമ്മൂട്ടി വിജയാശംസകൾ നേർന്നത്.

‘നാളെ മരക്കാർ അറബിക്കടലിന്റെ സിംഹം ലോകമെമ്പാടും റിലീസ് ചെയ്യുക ആണ്. പ്രിയപ്പെട്ട ലാലിനും പ്രിയനും ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും നേരുന്നു’ – മമ്മൂട്ടി കുറിച്ചു.

മമ്മൂട്ടിയെ കൂടാതെ പൃഥ്വിരാജ്, ജയസൂര്യ, സണ്ണി വെയ്ൻ, അർജുൻ അശോകൻ, ആണ് സിതാര തുടങ്ങി സിനിമാ ലോകത്തു നിന്ന് നിരവധിപ്പേർ ചിത്രത്തിന് ആശംസകൾ നേർന്നു.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രം ലോകമെമ്പാടും ഏറ്റവും വലിയ റിലീസ് ആയാണ് തിയേറ്ററുകളിൽ എത്തുന്നത്. പ്രിയദർശൻ ഒരുക്കിയ ഈ ചിത്രത്തിന് 800ൽ അധികം ഫാൻസ് ഷോകൾ നൽകി ആണ് ആരാധകർ വരവേൽക്കുന്നത്.

‘കുഞ്ഞാലി മരക്കാർ അവര് എടുക്കുവാണേൽ എടുക്കട്ടേ എന്ന് വിചാരിച്ചു ബ്രേക് എടുത്തു’: മോഹൻലാൽ

ദൃശ്യവിസ്മയം തന്നെ ഈ ‘മരക്കാർ’; നിരൂപകരുടെയും പ്രേക്ഷകരുടെയും വിലയിരുത്തൽ..