in

“അടിസ്ഥാനമില്ലാത്ത വാർത്തകൾ, ബാല സർ ഉപദ്രവിച്ചിട്ടില്ല”, മമിത ബൈജുവിൻ്റെ വിശദീകരണം…

“അടിസ്ഥാനമില്ലാത്ത വാർത്തകൾ, ബാല സർ ഉപദ്രവിച്ചിട്ടില്ല”, മമിത ബൈജുവിൻ്റെ വിശദീകരണം…

ബോക്സ് ഓഫീസിൽ ഗംഭീര വിജയമായി മാറിയ പ്രേമലു വിൻ്റെ വിജയ തിളക്കത്തിൽ നിൽക്കുകയാണ് നായിക മമിത ബൈജു. എന്നാൽ കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങളിൽ ഉൾപ്പെടെ മറ്റൊരു കാരണം കൊണ്ട് കൂടിയാണ് മമിത നിറഞ്ഞു നിന്നത്. ‘പ്രേമലു’വിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ സംവിധായകൻ ബാലയെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ ആയിരുന്നു വാർത്തയായി മാറിയത്. ഇപ്പൊൾ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മമിത.

പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ വാർത്തകൾ ആണെന്ന് മമിത വ്യക്തമാക്കി. “പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ ഉൾപ്പെടെ ഒരു വർഷത്തോളം ബാല സാറിന് ഒപ്പം ആ സിനിമയിൽ ജോലി ചെയ്തു. ഒരു നല്ല അഭിനേതാവാൻ അദ്ദേഹം എന്നെ എപ്പോളും സഹായിക്കുമായിരുന്നു. മാനസികമോ ശാരീരികമോ ഒരുതരത്തിലുമുള്ള ഉപദ്രവങ്ങൾ ആ സിനിമയിൽ ജോലി ചെയ്യുമ്പോൾ ഉണ്ടായിട്ടില്ല. ആ സിനിമയിൽ നിന്ന് പിന്നിട് പിന്മാറാൻ ഉണ്ടായ കാരണം മറ്റ് പ്രൊഫെഷണൽ കമ്മിറ്റ്മെൻ്റ്സ് ആണ്.”

സൂര്യയെ നായകനാക്കി ബാല ആദ്യം പ്രഖ്യാപിച്ച വണങ്കാന്‍ എന്ന ചിത്രത്തിൽ മമിതയും ഒരു പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു. സൂര്യ തന്നെ നിർമ്മിക്കും എന്ന് പ്രഖ്യാപിച്ച ചിത്രം ചിത്രീകരണം തുടങ്ങുകയും പിന്നീട് അരുൺ വിജയെ നായകനാക്കി മറ്റൊരു പ്രൊഡക്ഷൻ ഹൌസ് നിർമ്മിച്ചു പൂർത്തിയാക്കുകയും ആണ് ഉണ്ടായത്. താര നിറയും മാറിയിരുന്നു. സംവിധായകന്‍ ബാല ഉപദ്രവിച്ചിതുകൊണ്ടാണ് മമിത വണങ്കാന്‍ പാതിവഴിയില്‍ ഉപേക്ഷിച്ചുപോയതെന്ന് ആയിരുന്നു കഴിഞ്ഞ ദിവസം പ്രചിച്ചരിച്ച വാർത്തകൾ. ഇതിൽ ആണിപ്പോൾ മമിത വിശദീകരണം നല്കിയത്.

Content Highlights: Mamitha about Bala Vanangaan

“അസാധ്യ ലിപ് സിങ്ക്, ഞെട്ടിച്ച് പ്രണവ്”; ‘വർഷങ്ങൾക്ക് ശേഷം’ സിനിമയിലെ ആദ്യ ഗാനം പുറത്ത്…

“കെജിഎഫ്, സലാർ ഇനി മാർക്കോ”; ഉണ്ണി മുകുന്ദൻ ചിത്രത്തിന് രവി ബസ്‌റൂർ സംഗീതം ഒരുക്കും…