“അസാധ്യ ലിപ് സിങ്ക്, ഞെട്ടിച്ച് പ്രണവ്”; ‘വർഷങ്ങൾക്ക് ശേഷം’ സിനിമയിലെ ആദ്യ ഗാനം പുറത്ത്…
പ്രണവ് മോഹൻലാൽ- വിനീത് ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വർഷങ്ങൾക്ക് ശേഷം ഏപ്രിൽ പതിനൊന്നിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. അതിനു മുന്നോടിയായി, ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മധു പകരൂ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിൽ പ്രണവ് മോഹൻലാലാണ് അഭിനയിച്ചിരിക്കുന്നത്.
പ്രണവ് അതിമനോഹരമായി ലിപ് സിങ്ക് നല്കി അഭിനയിച്ചിരിക്കുന്ന ഈ ഗാനത്തിന് ഈണം പകർന്നത് നവാഗതനായ അമൃത് രാംനാഥ് ആണ്. വിനീത് ശ്രീനിവാസൻ വരികൾ രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. റിലീസ് ചെയ്ത നിമിഷം മുതൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ഈ ഗാനത്തിന്റെ ദൃശ്യങ്ങളും പ്രേക്ഷകരുടെ മനസ്സ് നിറക്കുന്നുണ്ട്. വിശ്വജിത് ഒടുക്കത്തിൽ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് രഞ്ജൻ എബ്രഹാമാണ്.
ഹൃദയം സിനിമ നിർമ്മിച്ച, മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യം തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തിന് ജീവൻ പകരുന്നത്. ഇതിലെ അഭിനേതാക്കളെ പരിചയപ്പെടുത്തിക്കൊണ്ട് പുറത്ത് വന്ന ടീസറും വലിയ ഹിറ്റായി മാറിയിരുന്നു.
ബേസിൽ ജോസഫ്, നീരജ് മാധവ്, കല്യാണി പ്രിയദർശൻ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഷാൻ റഹ്മാൻ, നീത പിള്ളൈ, നിഖിൽ നായർ, അർജുൻ ലാൽ, അശ്വത് ലാൽ, ദീപക് പറമ്പൊൾ, വൈ ജി മഹേന്ദ്ര, ഭഗത് മാനുവൽ, ഹരികൃഷ്ണൻ, കലേഷ് രാമാനന്ദ്, പൊള്ളാച്ചി രാജ, ഫാഹിം സഫർ, വിജയലക്ഷ്മി, ബിജു സോപാനം, രേഷ്മ സെബാസ്റ്റ്യൻ, ഉണ്ണി രാജ, ദർശന സുദർശൻ, കൃഷ്ണചന്ദ്രൻ, ശ്രീറാം രാമചന്ദ്രൻ, അഞ്ജലി നായർ, എ ആർ രാജ ഗണേഷ്, നന്ദു പൊതുവാൾ, ടി എസ് ആർ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ നിവിൻ പോളി അതിഥി വേഷത്തിലും എത്തുന്നുണ്ട്.