വാരിസിലെ മെഗാഹിറ്റ് ഗാനം ‘രഞ്ജിതമേ’യുടെ ഫുൾ വീഡിയോ പുറത്ത്…

തിയേറ്ററുകളിൽ മികച്ച വിജയമായി മാറിയ ദളപതി വിജയ് ചിത്രം വാരിസിലെ ഏറ്റവും ആഘോഷമായ ഗാനമാണ് ‘രഞ്ജിതമേ’. ഈ ഗാനത്തിന്റെ ഫുൾ വീഡിയോ നിർമ്മാതാക്കളിപ്പോൾ പുറത്തിറക്കിയിരിക്കുക ആണ്. തെലുങ്ക് സംവിധായകൻ വംശി സംവിധാനം ചെയ്ത ചിത്രത്തിലെ ഏറ്റവും ജനപ്രിയ ഗാനത്തിന്റെ ഡിജിറ്റൽ റിലീസിനായി പ്രേക്ഷകർ വളരെയധികം കാത്തിരിക്കുകയായിരുന്നു. തമൻ എസ് സംഗീതം ഒരുക്കിയ ഗാനം വിജയും എം എം മാനസിയും ചേർന്നാണ് ആലപിച്ചത്. അഞ്ച് മിനിറ്റോളം ദൈർഘ്യമുള്ള ഈ ഗാനരംഗത്തിന്റെ ഹൈലൈറ്റ് വിജയുടെയും നായിക രാഷ്മികയുടെയും ചുവടുകൾ തന്നെ ആയിരുന്നു. വീഡിയോ കാണാം: