ദളപതിയും രഷ്മികയും നിറഞ്ഞാടിയ ‘ജിമിക്കി പൊണ്ണ്’ വീഡിയോ ഗാനം പുറത്ത്…
പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ദളപതി വിജയ് ചിത്രം ‘വാരിസ്’ മികച്ച പ്രകടനം ആണ് തമിഴ്നാട് ബോക്സ് ഓഫീസിൽ കാഴ്ച്ചവെക്കുന്നത്. ചിത്രം വലിയ വിജയമായി മാറുവാൻ ഒരു പ്രധാന കാരണം ചിത്രത്തിലെ ഗാനങ്ങൾ ആയിരുന്നു എന്ന് പറയാം. ജിമിക്കി പൊണ്ണ് എന്ന ചിത്രത്തിലെ ഗാനം ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമുകളിൽ അടക്കം വൻ സ്വീകാര്യത ആണ് നേടിയത്. ജിമിക്കി പൊണ്ണ് ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാൻ വളരെയധികം ആകാംക്ഷയോടെ ആയിരുന്നു പ്രേക്ഷകർ കാത്തിരുന്നത്. ഇപ്പോൾ ആ കാത്തിരിപ്പ് അവസാനിപ്പിച്ച് ഗാനത്തിന്റെ വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
തമൻ സംഗീതം ഒരുക്കിയ ഈ ഗാനം ട്രെൻഡ് ലിസ്റ്റിൽ ആഴ്ചകളായി തുടരുക ആണ്. വിവേക് രചിച്ച വരികൾ അനിരുദ്ധ് രവിചന്ദ്രനും ജോണിത ഗാന്ധിയും ചേർന്നാണ് ആലപിച്ചത്. വിജയുടെ ചുവടുകളും നായിക രഷ്മികയുടെ ഗ്ലാമറും ആയിരുന്നു ഈ ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങളിലെ ഹൈലൈറ്റ്. തെലുങ്ക് സംവിധായകൻ വംശി ആണ് വാരിസ് സംവിധാനം ചെയ്തത്. വീഡിയോ കാണാം: