in

“അയ്യപ്പൻ ഇനി വീടുകളിലും എത്തും”; ‘മാളികപ്പുറം’ ഒടിടിയിൽ വരുന്നു…

“അയ്യപ്പൻ ഇനി വീടുകളിലും എത്തും”; ‘മാളികപ്പുറം’ ഒടിടിയിൽ വരുന്നു…

ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറിയ ‘മാളികപ്പുറം’ എന്ന ഉണ്ണി മുകുന്ദൻ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുക ആണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ആണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ റിലീസ് സ്ഥിരീകരിച്ചു കൊണ്ട് ഹോട്ട്സ്റ്റാർ ട്വീറ്റ് ചെയ്തിട്ടും ഉണ്ട്. 20 സെക്കന്റ് ദൈർഘ്യമുള്ള ഒരു പ്രോമോ വീഡിയോയും ട്വീറ്റിൽ ഹോട്ട്സ്റ്റാർ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഹോട്ട്സ്റ്റാർ പുറത്തുവിട്ടിട്ടില്ല. ഡിസംബർ 30ന് ആയിരുന്നു മാളികപ്പുറം തിയേറ്റർ റിലീസ് ആയി എത്തിയത്. ഒരു മാസം പിന്നിട്ടിട്ടും ചിത്രം തിയേറ്ററുകളിൽ ഇപ്പോളും പ്രദർശനങ്ങൾ തുടരുകയാണ്.

നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തിയത് ബാലതാരമായ ദേവനന്ദ ആണ്. ശബരിമലയിൽ പോയി അയ്യപ്പനെ കാണണം എന്ന ആഗ്രഹവുമായി രണ്ട് കുട്ടികൾ വീട്ടിൽ അറിയിക്കാതെ തനിയെ യാത്ര തിരിക്കുന്നതും തുടർന്നുള്ള സംഭവങ്ങളും ആണ് ഈ ചിത്രം. ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും സഹകരിച്ചാണ് ഈ ചിത്രം നിർമ്മിച്ചത്. സംവിധായകൻ തന്നെ എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ രചിച്ചത് അഭിലാഷ് പിള്ള ആണ്. പ്രോമോ വീഡിയോ കാണാം:

വാരിസിലെ മെഗാഹിറ്റ് ഗാനം ‘രഞ്ജിതമേ’യുടെ ഫുൾ വീഡിയോ പുറത്ത്…

ഗൾഫിലും ‘പത്താൻ’ തീ മാസ്; ‘ബാഹുബലി 2’വിന്റെ റെക്കോർഡ് തകർന്നു…