ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും ‘തങ്കം’; സക്‌സസ് ട്രെയിലർ പുറത്ത്…

ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും ‘തങ്കം’; സക്‌സസ് ട്രെയിലർ പുറത്ത്…
ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവർ ഒന്നിച്ച ‘തങ്കം’ ജനുവരി 26ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. സഹീദ് അറാഫത്ത് സംവിധാനം ചെയ്ത സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. ത്രില്ലടിപ്പിച്ചും ചിരിപ്പിച്ചും അതിലേറെ നൊമ്പരപ്പെടുത്തിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുക ആണ് ചിത്രം. ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പ്രീതി കണക്കിലെടുത്തുന്നു നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസ് ചിത്രത്തിന് ഒരു സക്സസ് ട്രെയിലർ കൂടി പുറത്തിറക്കിയിരിക്കുക ആണ്. 2 മിനിറ്റ് 12 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്.
ചിത്രം കണ്ടവർക്ക് എല്ലാം ഒന്ന് വീണ്ടും ഓർത്തെടുക്കാനും അതേ സമയം തന്നെ ചിത്രം കാണാൻ പോകുന്ന പ്രേക്ഷകർക്ക് സ്പോയിലർ ഇല്ലാതെ കാണാൻ കഴിയുന്നതുമായ ട്രെയിലർ ആണ് റിലീസ് ആയിരിക്കുന്നത്. ശ്യാം പുഷ്കരൻ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ബിജു മേനോനേനയും വിനീത് ശ്രീനിവാസനേയും കൂടാതെ അപർണ ബാലമുരളി, ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ എന്നിവരും ചിത്രത്തിന്റെ പ്രധാന താരങ്ങൾ ആണ്. ബിജിപാൽ ആണ് ചിത്രത്തിന്റെ സംഗീത സംവിധായയകൻ. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. സക്സസ് ട്രെയിലർ കാണാം: