in

നിലയ്ക്കാത്ത അപ്‌ഡേറ്റുകളുമായി ഞെട്ടിച്ച് ‘ദളപതി 67’ നിർമ്മാതാക്കൾ…

“ഗർജ്ജനത്തിന് സമയമായി”; ദളപതി 67ൽ ആക്ഷൻ കിംഗ്‌ അർജുനും…

ദളപതി 67 എന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളുടെ ദിനമായിരുന്നു ഇന്ന്. നിർമ്മാതാക്കൾ ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾ ഓരോ ട്വീറ്റുകളായി പുറത്തുവിടുകയായിരുന്നു. ആക്ഷൻ കിംഗ്‌ അർജുൻ ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ് എന്നത് ആണ് ഏറ്റവും ഒടുവിലായി നിർമ്മാതാക്കൾ ട്വീറ്റ് ചെയ്തത്. ഇതൊട് കൂടി ഇന്നത്തെ അപ്‌ഡേറ്റുകൾ അവസാനിക്കുന്നു എന്ന് മറ്റൊരു ട്വീറ്റിൽ നിർമ്മാതാക്കൾ കുറിച്ചു. ഒരു “അതിശയകരമായ ക്യാപ്റ്റൻ” (ലോകേഷ്) നാവിഗേറ്റ് ചെയ്യുകയും അജ്ഞാപിക്കുകയും ചെയ്യുന്ന ഒരു “ശക്തമായ കപ്പലാണ്” സിനിമയെന്ന് അർജുൻ പറയുന്നു. ഗർജ്ജിക്കാനുള്ള സമയമായി എന്നാണ് ആവേശത്തോടെ അർജുൻ പറയുന്നത്.

നിലയ്ക്കാത്ത അപ്‌ഡേറ്റുകളുമായി ഞെട്ടിച്ച് ‘ദളപതി 67’ നിർമ്മാതാക്കൾ…

തെന്നിന്ത്യ ഒട്ടാകെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ദളപതി 67’ എന്ന താത്കാലിക പേരിൽ അറിയപ്പെടുന്ന പ്രോജക്ട്. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ദളപതി വിജയും സംവിധായകൻ ലോകേഷ് കനഗരാജും രണ്ടാമതും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ഔദ്യോഗികമായി ചിത്രത്തിന്റെ പ്രഖ്യാപനം പ്രെസ് റിലീസ് പുറത്തിറക്കികൊണ്ട് നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ നടത്തിയത്. മാസ്റ്റർ, വാരിസ് എന്നീ ചിത്രങ്ങളുടെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം മൂന്നാമതും ദളപതി വിജയ് സാറിന് ഒപ്പം ദളപതി വിജയ് സാറുമായി സഹകരിക്കുന്നതിൽ തങ്ങൾക്ക് സന്തോഷവും അഭിമാനവും ആണെന്ന് പ്രെസ് റിലീസിൽ പറഞ്ഞു.

ജനുവരി 2ന് ചിത്രീകരണം ആരംഭിച്ച ചിത്രം അതിവേഗം പുരോഗമിക്കുക ആണെന്നും പ്രെസ് റിലീസിൽ അറിയിച്ചിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇത്തവണ ന്യൂക്ലിയർ ബാസ്റ്റ് ആണ് നടക്കുക എന്നാണ് ആവേശപൂർവ്വം അനിരുദ്ധ് സോഷ്യൽ മീഡിയയിൽ ചിത്രത്തെ കുറിച്ചുള്ള പോസ്റ്റിൽ സൂചിപ്പിച്ചത്. ചിത്രത്തിലെ സാങ്കേതിക വിഭാഗത്തിന്റെ വിവരങ്ങൾ: ഡിഒപി – മനോജ് പരമഹംസ, ആക്ഷൻ – അൻബരിവ്, എഡിറ്റിംഗ് – ഫിലോമിൻ രാജ്, ആർട്ട് എൻ. സതീസ് കുമാർ, കൊറിയോഗ്രഫി – ദിനേശ്.

ചിത്രത്തിന്റെ താര നിരയെ സംബന്ധിച്ച വിവരങ്ങളും നിർമ്മാതാക്കൾ പുറത്തുവിടുന്നുണ്ട്. ഓരോ ട്വീറ്റുകൾ ആയാണ് താരനിരയെ പ്രേക്ഷകർക്ക് മുന്നിൽ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിലെ ട്വീറ്റുകളിലൂടെ സഞ്ജയ്‌ ദത്ത്, പ്രിയ ആനന്ദ്, സാൻഡി, മിഷ്കിൻ, മൻസൂർ അലിഖാൻ, മാത്യൂസ്, ഗൗതം വാസുദേവ മേനോൻ, അർജുൻ തുടങ്ങിയവർ ഭാഗമാണെന്ന് സ്ഥിരീകരിച്ചു. ചിത്രത്തിന്റെ ഭാഗമാകുന്നതിനെ കുറിച്ച് താരങ്ങൾ പറഞ്ഞ വാക്കുകളും നിർമ്മാതാക്കൾ പോസ്റ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിൽ നിന്ന് മാത്യു തോമസ് ചിത്രത്തിന്റെ ഭാഗമാകുന്നത് സോഷ്യൽ മീഡിയയിൽ മലയാളികൾക്ക് ഇടയിൽ വലിയ ചർച്ചയാകുന്നുണ്ട്.

“ദളപതി67ന്റെ വൺ ലൈനർ കേട്ട നിമിഷത്തിൽ തന്നെ ഈ സിനിമയുടെ ഭാഗമാകണമെന്ന് എനിക്കറിയാമായിരുന്നു, ഈ യാത്ര തുടങ്ങുന്നതിൽ ഞാൻ ത്രില്ലിലാണ്.”, സഞ്ജയ് ദത്ത് കുറിച്ചു.

“ഹൃദയങ്ങൾ കീഴടക്കി തങ്കം മുന്നേറുന്നു”; സക്‌സസ് ട്രെയിലറും എത്തി…

ഡ്രൈവിംഗ് ലൈസൻസ് റീമേക്കിൽ 94ലെ ‘മേം ഖിലാടി’ ഗാനവും; വീഡിയോ എത്തി…