in

543 കോടിയുടെ തിളക്കം; ‘പത്താന്’ സർവ്വകാല ഓപ്പണിംഗ് വീക്കെൻഡ് റെക്കോർഡ്…

543 കോടിയുടെ തിളക്കം; ‘പത്താന്’ സർവ്വകാല ഓപ്പണിംഗ് വീക്കെൻഡ് റെക്കോർഡ്

വലിയ ഒരു ഇടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ പുതിയ ഒരു ചിത്രവുമായി എത്തിയതിന്റെ ആഘോഷം തുടരുക ആണ്. ജനുവരി 25ന് തിയേറ്ററുകളിൽ എത്തിയ ഷാരൂഖ് ചിത്രം പത്താൻ ബോക്‌സ് ഓഫീസിൽ ആദ്യ വീക്കെൻഡ് വിജയകരമായി പൂർത്തിയാക്കിയിരിക്കുക ആണ്. സർവ്വകാല റെക്കോർഡ് സൃഷ്ടിച്ചു കൊണ്ട് ആണ് പത്താൻ ബോക്സ് ഓഫീഡിലെ ആദ്യ വീക്കെൻഡ് അവസാനിപ്പിച്ചിരിക്കുന്നത്. 543 കോടി രൂപയാണ് പത്താന്റെ ഹിന്ദി പതിപ്പ് ആഗോളതലത്തിൽ ഗ്രോസ് കളക്ഷൻ ആയി നേടിയിരിക്കുന്നത്. ഹിന്ദി സിനിമയുടെ ചരിത്രത്തിൽ പുതിയ ഒരു റെക്കോർഡ് കൂടി ഈ കിംഗ്‌ ഖാൻ എഴുതിയിരിക്കുക ആണ്.

335 കോടി ഗ്രോസ് കളക്ഷൻ ആണ് ചിത്രം ഇന്ത്യയിൽ നിന്ന് ഓപ്പണിംഗ് വീക്കെൻഡിൽ സ്വന്തമാക്കിയത്. 208 കോടി (25.5 മില്യൺ) ആണ് ഓവർസീസ് ഗ്രോസ് കളക്ഷൻ. ഇന്ത്യയിൽ നിന്ന് പത്താൻ വീക്കെൻഡിൽ മാത്രം നേടിയ നെറ്റ് കളക്ഷൻ 280.75 കോടി ആണ്. വീക്കെൻഡ് നെറ്റ് കളക്ഷനിൽ പത്താൻ പിന്നിലാക്കിയ ചിത്രങ്ങൾ ഇവയാണ് – കെജിഎഫ് ചാപ്റ്റർ 2 (193.99 കോടി), സുൽത്താൻ (180.36 കോടി), വാർ (166.25 കോടി), ഭാരത് (150.10 കോടി). ലൈഫ് ടൈം നെറ്റ് കളക്ഷനിൽ ഡബ്ബിങ് ചിത്രങ്ങൾ മാറ്റി നിർത്തിയാൽ ആമിർ ഖാൻ ചിത്രം ദംഗൽ ആണ് ഒന്നാം സ്ഥാനത്ത്. 387 കോടി നെറ്റ് കളക്ഷൻ ആണ് ദംഗൽ നേടിയത്. പത്താന്റെ നിലവിലെ പ്രകടനം വെച്ച് നിഷ്പ്രയാസം ഈ കളക്ഷൻ റെക്കോർഡ് ചിത്രം മറികടക്കും.

പ്രതീക്ഷകൾ ഉയർത്തി നാനിയുടെ ‘ദസറ’ ടീസർ എത്തി; താരനിരയിൽ ഷൈനും…

“ഹൃദയങ്ങൾ കീഴടക്കി തങ്കം മുന്നേറുന്നു”; സക്‌സസ് ട്രെയിലറും എത്തി…