സർവൈവൽ ത്രില്ലറിന് പിന്നിലെ വലിയ ശ്രമങ്ങൾ; ‘മലയൻകുഞ്ഞ്’ മേക്കിങ് വീഡിയോ…
മലയാളത്തിന് മറ്റൊരു പുതുപുത്തൻ സിനിമാനുഭവം നൽകും എന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രതീക്ഷിക്കുന്ന ഒരു ചിത്രമാണ് ഫഹദ് ഫാസിൽ നായകനാകുന്ന ‘മലയൻകുഞ്ഞ്’. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സർവൈവൽ ത്രില്ലർ ആയ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജിമോൻ ആണ്. മഹേഷ് നാരായണൻ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.
നാല്പത് അടി താഴ്ചയിൽ ചിത്രീകരിക്കേണ്ട രംഗങ്ങൾ ചിത്രത്തിൽ ഉണ്ടെന്ന് എന്ന് ഫഹദ് ഫാസിൽ പറഞ്ഞിരുന്നു. ഇതിന്റെ മേക്കിങ് വീഡിയോ ആണിപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ചിത്രീകരിക്കാൻ വളരെ വലിയ ഒരു ക്രൂവിന്റെ തന്നെ ശ്രമങ്ങൾ വേണ്ടി വന്നു എന്ന് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഉരുൾപൊട്ടലിൽ അകപ്പെടുന്ന വണ്ടികളും മരങ്ങളും ഒക്കെ ചിത്രീകരണത്തിനായി തയ്യാറാക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വീഡിയോ കാണാം: