പടയോട്ടത്തിന് ഒരുങ്ങി മധുരരാജ; മണിക്കൂറുകൾക്കകം ട്രെയിലറിന് 2 മില്യൺ കാഴ്ചക്കാർ…
മമ്മൂട്ടി ആരാധകരും സിനിമാ പ്രേക്ഷകരും ഒരേ പോലെ കാത്തിരിക്കുന്ന ചിത്രം ആണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം ആണ് പുറത്തിറങ്ങിയത്. വൻ വരവേൽപ്പ് ആണ് ചിത്രത്തിന്റെ ട്രെയിലറിന് ഇപ്പോൾ ലഭിക്കുന്നത്.
മണിക്കൂറുകൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ ട്രെയിലറിന് 2 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുക ആണ്. മാസ് സിനിമകളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ചിത്രം വിരുന്നു തന്നെ ഒരുക്കും ഈ ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
പുലിമുരുകൻ എന്ന മലയാളത്തിന്റെ എക്കാലത്തെയും വലിയ വാണിജ്യ വിജയം നേടിയ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. പുലിമുരുകനിലെ പോലെ ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ഈ ചിത്രത്തിന്‍റെകാരം ചെയ്യുന്നത് പീറ്റർ ഹെയ്‌ൻ ആണ്. ഈ ടീമിനോടൊപ്പം മെഗാസ്റ്റാർ മമ്മൂട്ടി കൂടി എത്തുന്നതോടെ തിയേറ്ററുകളിൽ ആരവങ്ങൾ ഉയരും എന്നത് തീർച്ച.
തമിഴ് നടൻ ജയ് ഈ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തും. ചിത്രത്തിൽ ബോളിവുഡ് താരം സണ്ണി ലിയോൺ ഒരു ഐറ്റം ഡാൻസ് അവതരിപ്പിക്കുന്നുണ്ട്.
മാസ് സിനിമ എന്നതിലുപരി കുടുംബ പ്രേക്ഷകരെയും ലക്ഷ്യം വെച്ചുളള ചിത്രമാണ് മധുരരാജ. ട്രെയിലർ നൽകുന്ന സൂചനയും അതു തന്നെ ആണ്. ട്രെയിലർ കാണാം…