in

ലൂസിഫറിന് നൽകിയ അത്ഭുതപൂർവമായ വരവേല്പിന് നന്ദി: ടീം ലൂസിഫർ

ലൂസിഫറിന് നൽകിയ അത്ഭുതപൂർവമായ വരവേല്പിന് നന്ദി: ടീം ലൂസിഫർ

ഒരിക്കൽ കൂടി മോഹൻലാൽ എന്ന മലയാളത്തിന്‍റെ ഏറ്റവും വലിയ താരത്തിനെ ബോക്സ് ഓഫീസിൽ ആഘോഷിക്കുക ആണ് സിനിമാ പ്രേക്ഷകർ. കഴിഞ്ഞ ദിവസം തീയേറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രം ലൂസിഫർ എന്ന ചിത്രത്തിനു വൻ വരവേൽപ്പ് ആണ് ലോകത്തെമ്പാടുമായി ലഭിക്കുന്നത്. നടൻ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ചിത്രത്തിന് വൻ പ്രാധാന്യം പ്രഖ്യാപിച്ച നാൾ മുതൽ ചിത്രത്തിന് ലഭിച്ചിരുന്നു.

ഇപ്പോൾ റിലീസിന് ശേഷം പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായം കൂടി നേടിയിരിക്കുക ആണ് ചിത്രം. പ്രേക്ഷകര്‍ നല്‍കിയ വമ്പന്‍ സ്വീകരണത്തിന് നന്ദി പറഞ്ഞിരിക്കുക ആണ് മോഹൻലാൽ, പൃഥ്വിരാജ് ഉൾപ്പെടെ ഉള്ള ലൂസിഫർ ടീം.

ലൂസിഫറിന് നൽകിയ അത്ഭുതപൂർവമായ വരവേല്പിന് നന്ദി പറഞ്ഞ അണിയറപ്രവർത്തകർ മറ്റൊരു അതീവ ഗൗരവമായ കാര്യവും കൂടി ആരാധകരെ അറിയിച്ചിരിക്കുക ആണ്. വലിയ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയകളിൽ പങ്കു വെക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നും ഇത് സിനിമയോട് ചെയ്യുന്ന വലിയ ദ്രോഹം ആണെന്നും ലൂസിഫർ ടീം പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തി ശിക്ഷാർഹമായ കുറ്റം ആണെന്ന് മനസിലാക്കി അതു തടയുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ലൂസിഫർ ടീം അറിയിക്കുന്നു.

ലൂസിഫർ ടീം പുറത്തുവിട്ട കുറിപ്പിന്റെ പൂർണരൂപം വായിക്കാം:

സുഹൃത്തുക്കളെ,
ഏവർക്കും സുഖം ആണെന്ന് കരുതുന്നു. ‘ലൂസിഫർ’ എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ. ‘ലൂസിഫർ’ വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ, ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടർ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകൾ ഷെയർ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ, അത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടകുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു.

സസ്നേഹം
Team L

തീർന്നില്ല, നാളെ ലൂസിഫർ ടീമിന്‍റെ വക ഒരു കിടിലന്‍ സർപ്രൈസ്!

Madhura Raja Trailer

പടയോട്ടത്തിന് ഒരുങ്ങി മധുരരാജ; മണിക്കൂറുകൾക്കകം ട്രെയിലറിന് 2 മില്യൺ കാഴ്ചക്കാർ…