മധുരരാജ ലൊക്കേഷനിൽ കുട്ടികൾക്ക് ഒപ്പം മമ്മൂക്കയുടെ ഡാൻസ്; വിഡീയോ കാണാം…

0

മധുരരാജ ലൊക്കേഷനിൽ കുട്ടികൾക്ക് ഒപ്പം മമ്മൂക്കയുടെ ഡാൻസ്; വിഡീയോ കാണാം…

കഴിഞ്ഞ ആഴ്ച തീയേറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രം മധുരരാജ മികച്ച അഭിപ്രായങ്ങൾ നേടി പ്രദർശനം തുടരുക ആണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വിജയത്തിലേക്ക് ആണ് കുതിക്കുന്നത്‌ എന്നാണ് സൂചന.

ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പങ്കു വെച്ച ഒരു ലൊക്കേഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. കുട്ടികൾക്കൊപ്പം ഡാൻസ് ചെയ്യുന്ന മമ്മൂട്ടിയെ ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്.

വീഡിയോ പങ്കുവെച്ച സംവിധായകൻ വൈശാഖ് സോഷ്യൽ മീഡിയയിൽ കുറിച്ച വാചകങ്ങളും ശ്രദ്ധേയം ആകുക ആണ്. ‘ മമ്മുക്ക കുട്ടികളുടെ കൂടെ നിൽക്കുമ്പോ ചിലപ്പോഴൊക്കെ എനിക്ക് സംശയം തോന്നാറുണ്ട് ആരാണ് കൂടുതൽ ഇളയതെന്ന് !!! കൊറിയോഗ്രാഫർ & ഡാൻസർ മമ്മൂക്ക’ – ഇതാണ് വീഡിയോ ഷെയർ ചെയ്തു വൈശാഖ് തന്റെ പേജിൽ കുറിച്ചത്.