in

തീർന്നില്ല, നാളെ ലൂസിഫർ ടീമിന്‍റെ വക ഒരു കിടിലന്‍ സർപ്രൈസ്!

തീർന്നില്ല, നാളെ ലൂസിഫർ ടീമിന്‍റെ വക ഒരു കിടിലന്‍ സർപ്രൈസ്!

ലൂസിഫർ റിലീസ് അടുക്കും തോറും പ്രേക്ഷകർ ആകാംക്ഷയിൽ ആണ്. സൂപ്പർതാരം മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആരാധകർക്ക് വിസ്മയ കാഴ്ച തന്നെ ബിഗ് സ്ക്രീനിൽ ഒരുക്കും എന്നാണ് പ്രതീക്ഷകൾ.

ചിത്രത്തിന്‍റെ ട്രെയിലറിന് വൻ അഭിപ്രായം നേടി ചർച്ച ആയതും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരിക്കുക ആണ്. ഇപ്പോൾ ഇതാ മാറ്റിരു സർപ്രൈസ് കൂടി വരുന്നു എന്ന സൂചന ആണ് അണിയറപ്രവർത്തകർ നല്കിയിരിക്കുന്നത്. നാളെ 27 മത് ആയി മറ്റൊരു കഥാപത്രത്തെ ടീം അവതരിപ്പിക്കും.

ഈ കഥാപാത്രം ഏതായിരിക്കും എന്നറിയാൻ നാളെ പത്തു മണി വരെ കാത്തിരിക്കണം. സോഷ്യൽ മീഡിയകളിൽ ആരാധകർ ഈ കഥപാത്രത്തെ കുറിച്ചുള്ള ചർച്ചകളുടെ സജീവം ആണ്.

ചിത്രത്തിൽ മോഹൻലാൽ ഇരട്ട വേഷത്തിൽ ആണെന്നും അദ്ദേഹത്തിന്റെ ഈ കഥാപത്രത്തെ ആണ് നാളെ പരിചയപ്പെടുത്തുന്നത് എന്നും ഒരു കൂട്ടർ പറയുന്നു. പൃഥ്വിരാജ് ആണ് ആ കഥാപാത്രം എന്നു മറ്റൊരു കൂട്ടർ വാദിക്കുമ്പോൾ മമ്മൂട്ടിയുടേയും വിജയ് സേതുപതിയുടെയും പേര് വരെ മറ്റൊരു കൂട്ടർ പറയുന്നുണ്ട്. ടോവിനോയുടെ മറ്റൊരു കഥാപത്രത്തെ ആണ് നാളെ പരിചയപ്പെടുത്തുന്നത് എന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ചിലര്‍ സാധ്യത കല്‍പ്പിക്കുന്നുണ്ട്. എന്തായാലും നാളെ രാവിലെ പത്തു മണിക്ക് ആ കഥാപാത്രത്തെ പ്രേക്ഷകർക്ക് പോസ്റ്ററിൽ കണ്ടറിയാം.

പ്രായത്തെ തോല്പിച്ച മമ്മൂക്ക, പതിനെട്ടാം പടിയിലെ ലുക്ക്‌ വിസ്മയിപ്പിക്കുന്നു!

ലൂസിഫറിന് നൽകിയ അത്ഭുതപൂർവമായ വരവേല്പിന് നന്ദി: ടീം ലൂസിഫർ