in

‘ലൂക്ക’ ലിപ് ലോക്ക് സീൻ പ്രചരിക്കുന്നു; നടപടിയുമായി അണിയറപ്രവർത്തകർ…

‘ലൂക്ക’ ലിപ് ലോക്ക് സീൻ പ്രചരിക്കുന്നു; നടപടിയുമായി അണിയറപ്രവർത്തകർ…

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം ലൂക്ക തീയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടക്കുക ആണ്. നവാഗതനായ അരുൺ ബോസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ചില രംഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുക ആണ്.

നായകൻ ടൊവിനോയും നായിക ആഹാനയും തമ്മിലുള്ള ചില ഇന്റിമേറ്റ് സീനുകൾ ആണ് വാട്ട്സ്ആപ്പ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്ഫോമുകളിൽ പ്രചരിക്കുന്നത്. ചിത്രം വിജയകരമായി 70ൽ അധികം തീയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ആണ് ഇത്തരത്തിൽ ചിത്രത്തിലെ രംഗങ്ങൾ പ്രചരിക്കുന്നത്. ഇത്തരം വീഡിയോകൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ ശ്രമങ്ങൾ ആരംഭിച്ചു.

Luca Lip Lockറൊമാന്റിക് ത്രില്ലർ ആയ ഈ ചിത്രത്തിൽ മട്ടാഞ്ചേരിയിലെ സ്ക്രാപ്പ് ആർട്ടിസ്റ്റ് ആയ ടൈറ്റിൽ കഥാപാത്രത്തെ ആണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ തേടിയെത്തുന്ന നിഹാരിക എന്ന പെൺകുട്ടിയുടെ റോളിൽ അഹാന കൃഷ്ണകുമാർ എത്തുന്നു. നിഹാരികയെ കണ്ടുമുട്ടുന്നതും പിന്നീട് ലൂക്കയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും ആണ് ചിത്രത്തിന്റെ പ്രമേഹം.

ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകൻ അരുണും മൃദുൽ ജോർജ്ജും ചേർന്നാണ്. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ആണ് പ്രേക്ഷകർക്ക് ഇടയിൽ നിന്ന് ലഭിക്കുന്നത്.

നിമിഷ് രവി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. സംഗീതം സൂരജ് എസ് കുറുപ്പ്. അൻവർ ഷരീഫ്, നിതിൻ ജോർജ്, വിനീത് കോശി, ജാഫർ ഇടുക്കി, പൗളി വിൽസൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

Tu Hi Rani Kakshi Amminippilla Song

തു ഹി റാണി: കക്ഷി അമ്മിണിപ്പിള്ള ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി…

Kettiyolanu Ente Malakha

മാജിക് ഫ്രെയിംസിന്‍റെ ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്‍റെ മാലാഖ’യുടെ മോഷൻ പോസ്റ്റർ എത്തി!