തു ഹി റാണി: കക്ഷി അമ്മിണിപ്പിള്ള ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി…
ആസിഫ് അലി നായകനായി എത്തിയ പുതിയ ചിത്രം കക്ഷി അമ്മിണിപ്പിള്ള മികച്ച അഭിപ്രായങ്ങൾ നേടി തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുക ആണ്. നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് സനീഷ് ശിവൻ ആണ്.
ചിത്രത്തിലെ തു ഹി റാണി എന്ന ഗാനം അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. അർജുൻ കൃഷ്ണ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
വീഡിയോ ഗാനം കാണാം:
അതേസമയം, മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും നല്ല പ്രകടനം ആണ് കാഴ്ചവെക്കുന്നത്. ഈ വർഷത്തെ ഹിറ്റ് ചാർട്ടിൽ ചിത്രം ഇടം നേടി കഴിഞ്ഞിരിക്കുന്നു. പ്രതീപൻ മഞ്ഞോടി എന്ന കഥാപാത്രത്തെ ആണ് ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിച്ചത്.
അമ്മിണിപ്പിള്ള എന്ന ചെറുപ്പക്കാരന്‍റെ ഒരു പെറ്റി കേസ് ഏറ്റെടുക്കുന്ന പ്രതീപൻ അതിന് മറ്റൊരു മാനം നൽകി വിവാദം ആക്കുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് ചിത്രം പറയുന്നത്. അഹമ്മദ് സിദ്ദിഖ്, ബേസിൽ ജോസഫ്, ഷിബില, അശ്വതി മനോഹരൻ, തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാറാ ഫിലിംസ് ആണ് ചിത്രം നിർമ്മിച്ചത്.