മാജിക് ഫ്രെയിംസിന്‍റെ ആസിഫ് അലി ചിത്രം ‘കെട്ട്യോളാണ് എന്‍റെ മാലാഖ’യുടെ മോഷൻ പോസ്റ്റർ എത്തി!
ആസിഫ് അലി നായകൻ ആകുന്ന പുതിയ ചിത്രമാണ് കെട്ട്യോളാണ് എന്‍റെ മാലാഖ. നവാഗതനായ നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ യുവതാരം പൃഥ്വിരാജ് ഇന്ന് പുറത്തിറക്കി.
മോഷൻ പോസ്റ്റർ കാണാം:
മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. വീണ നന്ദകുമാർ ആണ് ചിത്രത്തിലെ നായിക. സംവിധായകനും നടനുമായ ബേസിൽ ജോസഫ് ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാരം ചെയ്യുന്നു.
ഫാമിലി എന്റർറ്റൈനർ ആയി ഒരുങ്ങുന്ന ചിത്രം ഇടുക്കിയിൽ നടക്കുന്ന കഥ ആണ് പറയുന്നത്. ചിത്രത്തിലെ വിവിധ കഥാപാത്രങ്ങൾക്കായി ഇടുക്കിയിൽ നിന്നുള്ളവരെ ഓഡിഷൻ നടത്തിയിരുന്നു. അജി പീറ്റര്‍ തങ്കം ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ക്യാമറ കൈകാരം ചെയ്യുന്നു. ബാദുഷ ആണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍.
വിജയ് സൂപ്പറും പൗർണമിയും, ഉയരെ, വൈറസ്, കക്ഷി അമ്മിണിപിള്ള തുടങ്ങിയ ചിത്രങ്ങൾ ആണ് ഈ വർഷം പുറത്തിറങ്ങിയ ആസിഫ് അലി ചിത്രങ്ങൾ. കൂടാതെ മമ്മൂട്ടി ചിത്രം ഉണ്ടയിൽ അതിഥി താരം ആയും ആസിഫ് അലി എത്തിയിരുന്നു.