in , ,

ദുൽഖറിന് ഒപ്പം റിതികയുടെ ചുവടുകൾ; ‘കിംഗ് ഓഫ് കൊത്ത’യിലെ ഗാനം പുറത്ത്…

ദുൽഖറിന് ഒപ്പം റിതികയുടെ ചുവടുകൾ; ‘കിംഗ് ഓഫ് കൊത്ത’യിലെ ഗാനം പുറത്ത്…

ദുൽഖർ സൽമാൻ ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രമായ കിംഗ് ഓഫ് കൊത്തയിലെ ഒരു ഗാനം താരത്തിൻ്റെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി റിലീസ് ആയിരിക്കുകയാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ‘കലാപക്കാരാ’ എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ആയിരിക്കുന്നത്. ഗാന രംഗത്തിൻ്റെ ദൃശ്യങ്ങളും മേക്കിംഗ് വീഡിയോയും ആണ് ലിറിക്കൽ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജേക്സ് ബിജോയ് കമ്പോസ് ചെയ്ത ഗാനത്തിൻ്റെ വരികൾ രചിച്ചത് ജോയ് പോൾ ആണ്. റാപ് രചിച്ചതും പെർഫോം ചെയ്തതും ഫെജോ ആണ്. ശ്രേയ ഘോഷാൽ, ബെന്നി ദയാൽ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദുൽഖർ സൽമാന് ഒപ്പം ഈ ഗാനരംഗത്തിൽ ചുവട് വെച്ചിരിക്കുന്നത് റിതിക സിംഗ് ആണ്. വീഡിയോ:

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ; ധനുഷിൻ്റെ ‘ക്യാപ്റ്റൻ മില്ലർ’ ടീസർ തരംഗമാകുന്നു…

സ്ക്രീനിനെ തീ പിടിപ്പിച്ച് സഞ്ജയ് ദത്തിൻ്റെ സ്വാഗ്; ‘ലിയോ’ സ്പെഷ്യൽ വീഡിയോ പുറത്ത്…