in

മോഹൻലാൽ – തരുൺ മൂർത്തി ടീം വീണ്ടും; L365 ഒരുക്കാൻ ഇനി “തുടരും” സംവിധായകൻ

മോഹൻലാൽ – തരുൺ മൂർത്തി ടീം വീണ്ടും; L365 ഒരുക്കാൻ ഇനി “തുടരും” സംവിധായകൻ

മോഹൻലാലിനെ നായകനാക്കി നവാഗതനായ ഓസ്റ്റിൻ ഡാൻ സംവിധാനം ചെയ്യാനിരുന്ന L365 ഇനി സംവിധാനം ചെയ്യാൻ പോകുന്നത് തരുൺ മൂർത്തി. വ്യക്തിപരമായ ചില കാരണങ്ങൾ കൊണ്ട് ഓസ്റ്റിൻ ഡാൻ പിന്മാറിയതോടെയാണ് ഈ ചിത്രം തരുൺ മൂർത്തി ഏറ്റെടുത്തത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം പകുതിയോടെ ആരംഭിക്കും എന്നാണ് സൂചന.

ബിനു പപ്പു ക്രീയേറ്റീവ് ഡയറക്ടർ ആയി എത്തുന്ന ചിത്രം രചിക്കുന്നത് രതീഷ് രവിയാണ്. ഷാജി കുമാർ കാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ്. വിവേക് ഹർഷൻ ആണ് ചിത്രത്തിന്റെ എഡിറ്റർ. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ ചെയ്യുന്ന ചിത്രത്തിൽ മീര ജാസ്മിൻ മോഹൻലാലിന്റെ നായികയായി എത്തുമെന്ന സ്ഥിരീകരിക്കാത്ത വാർത്തകളും വരുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ, ഇന്നത്തെ ചിന്താവിഷയം, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഹൃദയപൂർവം എന്നിവക്ക് ശേഷം മോഹൻലാൽ- മീര ജാസ്മിൻ ടീം വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.

ജനുവരിയിൽ ഈരാറ്റുപേട്ടയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഒരു കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുങ്ങുക. ചിത്രത്തിൽ ഒരു പോലീസ് ഓഫിസർ ആയാണ് മോഹൻലാൽ വേഷമിടുക. ആഷിഖ് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ടോർപിഡോ എന്ന ഫഹദ് ഫാസിൽ- നസ്ലൻ ചിത്രമായിരുന്നു തരുൺ മൂർത്തിയുടെ അടുത്ത പ്രൊജക്റ്റ്. എന്നാൽ ഫഹദ് ഫാസിലിന്റെ ഡേറ്റ് ഇഷ്യൂ കാരണം ടോർപിഡോ വൈകിയതോടെയാണ് ഈ ചിത്രത്തിലേക് തരുൺ കടന്നു വന്നത്.

ബിനു പപ്പു ആണ് ടോർപിഡോ രചിച്ചത്. “തുടരും” എന്ന ഇൻഡസ്ട്രി ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാൽ- തരുൺ മൂർത്തി ടീം ഒന്നിക്കുന്നു എന്നത് കൊണ്ട് തന്നെ L365 വമ്പൻ പ്രതീക്ഷയാണ് ഇപ്പോൾ സൃഷ്ടിക്കുന്നത്. ഇപ്പോൾ ദൃശ്യം 3 ചെയ്യുന്ന മോഹൻലാൽ, അതിനു ശേഷം ജയിലർ 2 , പാട്രിയറ്റ്, തുടക്കം എന്നിവയും പൂർത്തിയാക്കും.

‘ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് മനുഷ്യനെ കൊല്ലുമ്പോഴാണ്’; മമ്മൂട്ടി-വിനായകൻ ചിത്രം കളങ്കാവൽ പ്രീ റിലീസ് ടീസർ എത്തി

ദൃശ്യം 3 ചിത്രീകരണം പൂർത്തിയായി; വൈറലായി മോഹൻലാൽ പങ്കുവെച്ച പാക്കപ്പ് വീഡിയോ