in

‘ഹൃദയ’ത്തിൽ നിന്ന് ചെന്നൈയ്ക്ക് ഒരു തമിഴ് ഗാനം; നാലാം ഗാനം പുറത്ത്…

‘ഹൃദയ’ത്തിൽ നിന്ന് ചെന്നൈയ്ക്ക് ഒരു തമിഴ് ഗാനം; നാലാം ഗാനം പുറത്ത്…

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയ’ത്തിലെ നാലാം ഗാനം തിങ്ക് മ്യൂസിക് പുറത്തിറക്കി. തമിഴിൽ ആണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത് എന്ന പ്രത്യേകയും ഉണ്ട്.

കുരൽ കേക്കുത എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചത് ഉണ്ണി മേനോൻ ആണ്. ഗുണ ബാലസുബ്രഹ്മണ്യം ആണ് വരികൾ എഴുതിയത്. സംഗീതം നിർവഹിച്ചത് ഹിഷാം അബ്‌ദുൾ വാഹബ്. വീഡിയോ ഗാനം കാണാം:

ചെന്നൈ നഗരം കാഴ്ചകൾ ഒരുക്കിയത് തിങ്ക് മ്യൂസിക് ആണ്. ഹൃദയം സിനിമയുടെ പകുതിയോളം ചിത്രീകരണം നടന്നത് ചെന്നൈയിലാണ്. അത് കൊണ്ട് തന്നെ ഈ ഗാനം തമിഴിൽ ആണ് ഒതുക്കിയത് എന്നും ചെന്നൈ നഗരത്തെ സ്നേഹിക്കുന്നവർക്കായി ഗാനം സമർപ്പിക്കുന്നു എന്നും വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഹൃദത്തിലെ നാലാം ഗാനം ആണ് ഇത്. മുൻപിറങ്ങിയ മൂന്ന് ഗാനങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു. 15 ഗാനങ്ങൾ ആണ് ഹൃദയത്തിൽ ഉള്ളത്.

മേരിലാന്റ്‌ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. വിശ്വജിത്ത് ആണ് ഛായാഗ്രഹണം.

സല്യൂട്ടിന്‍റെ ഓവർസീസ് റിലീസ് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ച് ദുൽഖർ…

തമിഴിൽ ചാക്കോച്ചന് അരങ്ങേറ്റം, ഒപ്പം അരവിന്ദ് സ്വാമി; ‘രണ്ടഗം’ ടീസർ…