സല്യൂട്ടിന്‍റെ ഓവർസീസ് റിലീസ് സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ച് ദുൽഖർ…
ദുൽഖർ സൽമാൻ നായകനും നിർമ്മാതാവും ആകുന്ന ചിത്രം ‘സല്യൂട്ട്’ റിലീസിന് ഒരുങ്ങുകയാണ്. പുതു വർഷത്തിൽ ആദ്യം തന്നെ ദുൽഖർ ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓവർസീസ് റിലീസ് സംബന്ധിച്ച വിവരങ്ങൾ പങ്കവെച്ചിരിക്കുകയാണ് ദുൽഖർ.
ജനുവരി 14ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ പ്രദർശനത്തിന് എത്തുന്ന അന്ന് തന്നെ ലോകമെമ്പാടുമുള്ള മറ്റിടങ്ങളിലും ചിത്രം എത്തും. ചിത്രത്തിന്റെ ഓവർസീസ് റൈറ്റ്സ് സംബന്ധിച്ചുള്ള വിവരങ്ങൾ ആണ് ദുൽഖർ പങ്കുവെച്ചത്.
ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന്റെ തിയേറ്റർ റൈറ്റ്സ് സ്റ്റാർസ് ഹോളിഡേ ഫിലിംസും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിങ്കിൾസ് എന്റർടൈന്മെന്റും തിയേറ്റർ റൈറ്റ്സ് സ്വന്തമാക്കിയതായി ദുൽഖർ അറിയിച്ചു.ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫാറർ ഫിലിംസ് ആണ് സല്യൂട്ട് നിർമ്മിച്ചത്. ദുൽഖറിന്റെ മുൻ ചിത്രം കുറുപ്പും ഈ കമ്പനി ആയിരുന്നു നിർമ്മിച്ചത്.
ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന സല്യൂട്ടിന് തിരക്കഥ ഒരുക്കിയത് ബോബി – സഞ്ജയ് ടീം ആണ്. ഡയാന പെന്റി, മനോജ് കെ ജയൻ, സായ്കുമാർ, വിജയരാഘവൻ, ബിനു പപ്പു, സുധീർ കരമന തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ.
സല്യൂട്ടിന് ഛായാഗ്രാഹകണം നിർവഹിച്ചത് അസ്‌ലം കെ പുരയിൽ ആണ്. എഡിറ്റിംഗ് എ. ശ്രീകർ പ്രസാദ് കൈകാര്യം ചെയ്യുന്നു. സംഗീതം ജേക്സ് ബിജോയ്.