തമിഴിൽ ചാക്കോച്ചന് അരങ്ങേറ്റം, ഒപ്പം അരവിന്ദ് സ്വാമി; ‘രണ്ടഗം’ ടീസർ…

മലയാളികൾ സ്നേഹത്തോടെ ചാക്കോച്ചൻ എന്ന് വിളിക്കുന്ന കുഞ്ചോക്കോ ബോബൻ ആദ്യമായി തമിഴിൽ നായകനായി എത്തുന്ന ചിത്രമാണ് രണ്ടഗം. മൾട്ടി സ്റ്റാർ ചിത്രമായ ഇതിൽ മറ്റൊരു നായകനായി എത്തുന്നത് അരവിന്ദ് സ്വാമി ആണ്.
ത്രില്ലർ ചിത്രമായി ഒരുക്കിയ രണ്ടഗം സംവിധാനം ചെയ്തത് ഫെല്ലിനി ടിപി ആണ്. ഈ ചിത്രത്തിന്റെ ടീസർ സൈന മൂവീസ് അവരുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു. ടീസർ കാണാം:
മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ചിത്രമാണ് ഇത്. ഒറ്റ് എന്നാണ് മലയാളത്തിൽ ചിത്രത്തിന് ഇട്ടിരിക്കുന്ന പേര്. തീവണ്ടി എന്ന ടോവിനോ ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്ന് വന്ന ഫെലിനി ടിപിയുടെ രണ്ടാമത്തെ ചിത്രമാണ് ഇത്.