in ,

“കൊത്തയിലെ ജനങ്ങളും അവരുടെ രാജാവും”; മോഷൻ പോസ്റ്റർ പുറത്തിറങ്ങി…

“കൊത്തയിലെ ജനങ്ങളും രാജാവും”; ‘കിംഗ് ഓഫ് കൊത്ത’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി…

ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’യ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പുകൾ തുടരുമ്പോൾ നിർമ്മാതാക്കൾ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. കൗതുകകരമായ കഥാപാത്രങ്ങളാൽ നിറഞ്ഞ ഒരു ആകർഷകമായ ലോകം പ്രേക്ഷകർക്ക് സമ്മാനിക്കും എന്ന സൂചനയോടെ ആണ് മോഷൻ പോസ്റ്റർ എത്തിയിരിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് വേഫെറർ ഫിലിംസും സീ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച ഈ ഗ്യാങ്സ്റ്റർ ഡ്രാമ ആവേശകരമായ സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യും എന്നത് തീർച്ച.

മോഷൻ പോസ്റ്റർ നിരവധി കഥാപത്രങ്ങളെ ആണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. ‘സർപ്പറ്റ പരമ്പരൈ’ എന്ന തമിഴ് ചിത്രത്തിൽ ശ്രദ്ധേയമായ ഡാൻസിംഗ് റോസ് എന്ന കഥാപത്രമായി തിളങ്ങിയ ഷബീർ കല്ലറയ്ക്കൽ ‘കണ്ണൻ’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശാഹുൽ ഹാസൻ എന്ന കഥാപത്രമായി തമിഴ് നടൻ പ്രസന്ന എത്തുന്നു. ഐശ്വര്യ ലക്ഷ്മി താര എന്ന കഥാപാത്രമായി ആണ് അഭിനയിച്ചിരിക്കുന്നത്. നൈല ഉഷ മഞ്ജു എന്ന കഥാപാത്രത്തെയും ചെമ്പൻ വിനോദ് രഞ്ജിത്ത് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.

ടോണി എന്ന കഥാപാത്രമായി ഗോകുൽ സുരേഷ് ഗോപിയും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഷമ്മി തിലകനും ശാന്തി കൃഷ്ണയും യഥാക്രമം രവി, മാലതി എന്നീ കഥാപാത്രങ്ങളായി എത്തുന്നു. വട ചെന്നൈ എന്ന ചിത്രത്തിൽ തിളങ്ങിയ ശരൺ ജിനു എന്ന കഥാപത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഋതു എന്ന കഥാപത്രമായി അനിഖയും അഭിനയിരിച്ചിരിക്കുന്നു. ഇത്രയും കഥാപാത്രങ്ങളെ ആണ് ഈ മോഷൻ പോസ്റ്ററിൽ പരിചയപ്പെടുത്തിയിരിക്കുന്നത്. മോഷൻ പോസ്റ്റർ:

അഭിലാഷ് എൻ ചന്ദ്രന്റെ തിരക്കഥയിൽ ആണ് സംവിധായക ജോഷിയുടെ മകൻ അഭിലാഷ് ജോഷി ഈ ചിത്രം ഒരുക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശ്യാം ശശിധരൻ ആണ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ ടീസർ ഈ മാസം 28ന് റിലീസ് ചെയ്യും.

പ്രേക്ഷകരെ ആകാംക്ഷയിലാക്കി ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ടീസർ; റിലീസ് തീയതിയും പുറത്ത്…

മാസ് അവതാരത്തിൽ അഴിഞ്ഞാടാൻ ദുൽഖർ; ‘കിംഗ്‌ ഓഫ് കൊത്ത’ ടീസർ…