in , ,

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ; ധനുഷിൻ്റെ ‘ക്യാപ്റ്റൻ മില്ലർ’ ടീസർ തരംഗമാകുന്നു…

വിസ്മയിപ്പിക്കുന്ന കാഴ്ചകൾ; ധനുഷിൻ്റെ ‘ക്യാപ്റ്റൻ മില്ലർ’ ടീസർ തരംഗമാകുന്നു…

ധനുഷിൻ്റെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്ത പിരീഡ് ഡ്രാമ ചിത്രം ‘ക്യാപ്റ്റൻ മില്ലറി’ന്റെ ത്രില്ലിംഗ് ടീസർ യൂട്യൂബിൽ തരംഗമാകുകയാണ്. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൻ്റെ ടീസർ 16 മണിക്കൂർ കൊണ്ട് 13 മില്യൺ വ്യൂസ് ആണ് നേടിയിരിക്കുന്നത്. കേവലം 1 മിനിറ്റ് 33 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും മുൻപുള്ള കാലഘട്ടത്തിലെ ചില കാഴ്ചകളുമായി ആണ് എത്തിയിരിക്കുന്നത്.

1930 കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വളരെ പരുക്കനായ കഥാപാത്രമായി ആണ് ധനുഷിനെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. അനലീശൻ എന്നറിയപ്പെടുന്ന മില്ലർ എന്ന ടൈറ്റിൽ കഥാപാത്രമായി ആണ് ധനുഷ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ധനുഷിൻ്റെ പവർ-പാക്ക്ഡ് ആക്ഷൻ പായ്ക്ക് ചെയ്ത ഒരു ചിത്രം പ്രതീക്ഷിക്കാം എന്ന ഉറപ്പ് ആൻ ടീസർ നൽകുന്നത്. ശിവ രാജ്കുമാർ, പ്രിയങ്ക മോഹൻ, സുന്ദീപ് കിഷൻ, നാസർ, ജോൺ കോക്കൻ, എന്നിവരും ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്. മറ്റും അഭിനയിക്കുന്നു.

നിർമ്മാതാക്കളായ സെന്തിൽ ത്യാഗരാജന്റെയും അർജുൻ ത്യാഗരാജന്റെയും നേതൃത്വത്തിലുള്ള പ്രൊഡക്ഷൻ ടീം ഈ പീരിഡ് ഡ്രാമ ചിത്രത്തെ ഒരു ഹൈ-ഒക്ടെയ്ൻ എന്റർടെയ്‌നർ ആക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് എന്ന് വ്യക്തം ആണ്. ജി വി പ്രകാശിന്റെ സംഗീതവും സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും മധൻ കാർക്കിയുടെ ഉജ്ജ്വലമായ സംഭാഷണങ്ങളും ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തും എന്നത് തീർച്ച. 2023 ഡിസംബർ 15 ന് ‘ക്യാപ്റ്റൻ മില്ലർ’ തിയേറ്ററുകളിൽ എത്തും.

“കൽക്കി അവതരിക്കുന്നു”; ‘പ്രൊജക്റ്റ് കെ’യ്ക്ക് പേരായി, വീഡിയോ..

ദുൽഖറിന് ഒപ്പം റിതികയുടെ ചുവടുകൾ; ‘കിംഗ് ഓഫ് കൊത്ത’യിലെ ഗാനം പുറത്ത്…