in , ,

മലയാളത്തിന്റെ രോമാഞ്ചം ഹിന്ദിയിൽ ‘കപ്കപി’; സംഗീത് ശിവൻ ഒരുക്കിയ ചിത്രത്തിന്റെ ടീസർ

മലയാളത്തിന്റെ രോമാഞ്ചം ഹിന്ദിയിൽ ‘കപ്കപി’; സംഗീത് ശിവൻ ഒരുക്കിയ ചിത്രത്തിന്റെ ടീസർ

പ്രേതകഥകളോടുള്ള ഇഷ്ടം ഒരല്പം കൂടുതലാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക്. അതുകൊണ്ട് തന്നെ ഭയപ്പെടുത്തുന്ന രംഗങ്ങളിൽ കണ്ണുകൾ അടച്ചാലും, ഒരു ഒളിഞ്ഞുനോട്ടം കൊണ്ട് എങ്കിലും ആ രംഗം കാണുവാൻ ശ്രമിക്കും. മിഥ്യാധാരണകളെ സത്യമാണെന്ന് വിശ്വസിപ്പിക്കുന്നതിലാണ് ഇത്തരം സിനിമകളുടെ വിജയം കുടികൊള്ളുന്നത്. എന്നാൽ പേടിപ്പിക്കുക മാത്രമല്ല, ചിരിപ്പിക്കാനും ഇത്തരം സിനിമകൾക്ക് കഴിയുമെന്ന് പല ചിത്രങ്ങളും ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ഈ ഗണത്തിലേക്ക് എത്തുന്ന പുതിയ ചിത്രമാണ് ‘കപ്കപി’.

മലയാളത്തിൽ സമീപകാലത്ത് ശ്രദ്ധ നേടിയ ഹൊറർ കോമഡി ചിത്രമായ ‘രോമാഞ്ച’ത്തിൻ്റെ ഹിന്ദി പതിപ്പാണ് ‘കപ്കപി’. ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ്. ഹൊറർ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മെയ് 23ന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സീ സ്റ്റുഡിയോസും ബ്രാവോ എൻ്റർടെയിൻമെൻ്റും ചേർന്ന് ജയേഷ് പട്ടേലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ‘കപ്കപി’യിലെ പ്രധാന അഭിനേതാക്കൾ. ‘രോമാഞ്ച’ത്തിൽ അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് തുഷാർ കപൂറാണ്. സൗബിൻ ഷാഹിറിൻ്റെ വേഷത്തിൽ എത്തുന്നത് ശ്രേയസ് തൽപാഡെയാണ്.

മെഹക്ക് പട്ടേൽ ആണ് ചിത്രത്തിൻ്റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വിസ്മയിപ്പിക്കുന്ന മോഹൻലാൽ, ഗംഭീരമായി ‘തുടരും’; റിവ്യൂ വായിക്കാം…

ഉർവശി നായികയാകുന്ന ‘എൽ. ജഗദമ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ്’; ട്രെയിലർ പുറത്തിറങ്ങി