in

“ഒരു ചെറിയ മോഷണത്തിൽ നിന്നൊരു ത്രില്ലിംഗ് കാഴ്ച”; ജിത്തു ജോസഫിന്റെ ‘കൂമൻ’ ട്രെയിലർ…

“ഒരു ചെറിയ മോഷണത്തിൽ നിന്നൊരു ത്രില്ലിംഗ് കാഴ്ച”; ജിത്തു ജോസഫിന്റെ ‘കൂമൻ’ ട്രെയിലർ…

‘ട്വൽത്ത് മാൻ’ എന്ന മോഹൻലാൽ ചിത്രത്തിന് ശേഷം സംവിധായകൻ ജിത്തു ജോസഫും തിരക്കഥാകൃത്ത് കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രമാണ് ‘കൂമൻ’. ആസിഫ് അലി ആണ് ഈ ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. നെടുമ്പാറ പോലീസ് സ്റ്റേഷനിലെ സിപിഒ ഗിരി ശങ്കർ എന്ന കഥാപാത്രത്തെ ആണ് ആസിഫ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ചെറിയ മോഷണം അന്വേഷിക്കാൻ എത്തുന്ന പോലീസുകാരെ കാണിച്ചാണ് ട്രെയിലർ തുടങ്ങുന്നത്. മോഷണം തുടർക്കഥയാകുമ്പോൾ അയ്യായിരത്തിൽ തുടങ്ങിയ മോഷണം ലക്ഷങ്ങളിലേക്ക് എത്തുന്നു. ഈ കേസിന്റെ പേരിൽ ആസിഫ് അലിയാണ് വേട്ടയടപ്പെടുന്നത്. ഈ മോഷണ പരമ്പര പണത്തിന് വേണ്ടിയല്ല എന്ന നിഗമനത്തിലേക്ക് വരെ പോലീസ് എത്തുന്നതായി ട്രെയിലറിൽ കാണിക്കുന്നു. ഈ കേസിൽ വേട്ടയാടപ്പെടുന്ന ആസിഫിന്റെ കഥാപാത്രം കുറ്റവാളിയെ പിടിക്കാൻ സ്വയം സ്വയം ഇറങ്ങിത്തിരിക്കുന്നതും കുറച്ച് ത്രില്ലിംഗ് രംഗങ്ങളുടെ മിന്നും കാഴ്ചയും സമ്മാനിച്ചതും ആണ് ട്രെയിലർ അവസാനിക്കുന്നത്. 2 മിനിയ്യഃ 24 സെക്കൻഡ് ദൈർഘ്യമുള്ള ഈ ത്രില്ലിംഗ് ട്രെയിലർ മാജിക് ഫ്രെയിംസ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയിലറിനൊപ്പം റിലീസ് തീയതിയും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചു. നവംബര് നാലിന് ഈ ത്രില്ലർ ചിത്രം തിയേറ്ററുകളിലെത്തും. മികച്ച അഭിപ്രായങ്ങൾ നേടിയ ദൃശ്യം 2, ട്വൽത്ത് മാൻ എന്നീ ഒടിടി റിലീസ് ചിത്രങ്ങൾക്ക് ശേഷമാണിപ്പോൾ ജിത്തുവിന്റെ കൂമൻ തിയേറ്റർ റിലീസിന് തയ്യാറായിരിക്കുന്നത്. ഈ വർഷം മഹാവീര്യർ, കൊത്ത് തുടങ്ങിയ ചിത്രങ്ങൾ ആണ് ആസിഫ് അലിയുടെതായി പുറത്തുവന്നിരിക്കുന്നത്. തിയേറ്ററിൽ പ്രശംസ നേടിയ ഈ സിനിമകൾക്ക് ബോക്സ് ഓഫീസിൽ വിജയമാകാൻ കഴിയാതെ പോയിരുന്നു. മമ്മൂട്ടിയൂടെ റോഷാക്ക് എന്ന ചിത്രത്തിൽ ആസിഫ് അലി മുഖം വെളിപ്പെടുത്താതെ അഭിനയിച്ചിരുന്നു. ജിത്തുവിന് ഒപ്പം ആസിഫ് അലി ഒന്നിക്കുമ്പോൾ പ്രേക്ഷകർ മികച്ചൊരു ചിത്രം ആണ് പ്രതീക്ഷിക്കുന്നത്. കൂമനിൽ അസിഫിന് ഒപ്പം ഹന്ന റെജി കോശി, ബാബുരാജ്, ബൈജു സന്തോഷ്, രഞ്ജി പണിക്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ട്രെയിലർ:

‘കാന്താര’ തരംഗം തുടരുന്നു; ബോക്‌സ് ഓഫീസ് വിജയകുതിപ്പിൽ റോക്കി ഭായും പിന്നിലായി…

ധനുഷിന്റെ സൂപ്പർനാച്ചുറൽ ത്രില്ലർ ‘നാനേ വരുവേന്റെ’ സ്‌ട്രീമിംഗ്‌ ഒടിടിയിൽ ആരംഭിച്ചു…