in

കമ്മാര സംഭവം ‘കട്ട താടി ലുക്ക്‌’ ഉണ്ടാക്കി തന്ന മീഡിയോട് നന്ദി പറഞ്ഞു ദിലീപ്!

കമ്മാര സംഭവം ‘കട്ട താടി ലുക്ക്‌’ ഉണ്ടാക്കി തന്ന മീഡിയോട് നന്ദി പറഞ്ഞു ദിലീപ്!

ജനപ്രിയ നായകൻ ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കമ്മാര സംഭവത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. ഈ മാസം റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം അടുത്തിടെ പുറത്തിറങ്ങുന്ന മലയാള സിനിമകളില്‍ ഏറ്റവും ഹൈപ്പോടു കൂടിയെത്തുന്ന ചിത്രമാണ്. ഈ ചിത്രത്തിന്‍റെ ടീസറും സ്റ്റില്ലുകളും പോസ്റ്ററുകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ദിലീപിന്‍റെ വ്യത്യസ്ത ഗെറ്റപ്പിലുള്ള കിടിലൻ സ്റ്റില്ലുകൾ അക്ഷരാർഥത്തിൽ ആരാധകരെയും സിനിമാ പ്രേമികളെയും ത്രസിപ്പിക്കുകയാണ് എന്ന് തന്നെ പറയാം. അതിൽ തന്നെ ഏറ്റവും കൂടുതൽ ആരാധകരെ കിട്ടിയത് ദിലീപിന്‍റെ താടി വെച്ച സ്റ്റൈലിഷ് ലുക്കിന് ആണ്.

ആ ലുക്ക് കിട്ടിയത് എങ്ങനെയെന്ന് കഴിഞ്ഞ ദിവസം ദിലീപ് ഓഡിയോ ലോഞ്ച് ചടങ്ങിൽ വെളിപ്പെടുത്തി. ഇതിൽ ഏകദേശം അഞ്ചോളം ഗെറ്റപ്പിൽ താൻ പ്രത്യക്ഷപ്പെടുന്നുണ്ട് എങ്കിലും മെയിൻ ആയി ഉള്ളത് മൂന്ന് ലുക്ക് ആണെന്ന് ദിലീപ് പറയുന്നു. അതിൽ ഒന്ന് ഒരു തൊണ്ണൂറുകാരന്‍റെ ഗെറ്റപ്പും മറ്റൊന്ന് ഒരു ഗാന രംഗത്തിൽ വരുന്ന ഗെറ്റപ്പും ആണ്. മൂന്നാമത്തെ ഗെറ്റപ്പ് ഏതു വേണം എന്നാലോചിച്ചു ഇരിക്കുമ്പോഴാണ് താൻ ജീവിതത്തിലെ ഒരു സുനാമിയിൽ പെടുന്നത് എന്നും, അങ്ങനെ ആ മൂന്ന് മാസം കൊണ്ട് താൻ ഉണ്ടാക്കിയെടുത്ത ലുക്ക് ആണ് ഈ താടി വെച്ച ഗെറ്റപ്പ് എന്നും ദിലീപ് പറഞ്ഞു. അങ്ങനെ ഒരു കിടിലൻ ഗെറ്റപ്പ് ഉണ്ടാക്കിയെടുക്കാൻ തന്നെ സഹായിച്ച മീഡിയകൾക്ക് ദിലീപ് സർകാസ്റ്റിക് ആയി നന്ദിയും പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപ് മൂന്ന്‍ മാസം ആണ് ജയിലിൽ കിടന്നത്. ആ സമയത്ത് കമ്മാര സംഭവം ഷൂട്ടിംഗ് മുടങ്ങി പോയിരുന്നു. മാത്രമല്ല ചില വിഷ്വൽ- പ്രിന്റ് മീഡിയകൾ ദിലീപിനെ കുറ്റക്കാരനായി വിധിച്ചു കൊണ്ട് അദ്ദേഹത്തിനെതിരെ വലിയ രീതിയിലുള്ള പ്രചാരണങ്ങളും അഴിച്ചു വിട്ടിരുന്നു. അതിനെതിരെയാണ് ദിലീപ് ഇപ്പോൾ വളരെ സർകാസ്റ്റിക് ആയി പ്രതികരിച്ചിരിക്കുന്നത്.

കമ്മാര സംഭവം ഓഡിയോ ലോഞ്ച് ചടങ്ങിൽ നിവിൻ പോളി, സണ്ണി വെയ്ൻ എന്നിവർ അതിഥികൾ ആയി എത്തിയിരുന്നു. നവാഗതനായ രതീഷ് അമ്പാട്ട് ഒരുക്കിയ ഈ ചിത്രം രചിച്ചത് മുരളി ഗോപിയും നിർമ്മിച്ചത് ഗോകുലം ഗോപാലനും ആണ്. സിദ്ധാർഥ് , നമിത പ്രമോദ്, മുരളി ഗോപി, ബോബി സിൻഹ എന്നിവരും ഈ ചിത്രത്തിന്‍റെ താര നിരയുടെ ഭാഗം ആണ്.

കമ്മാര സംഭവം ഓഡിയോ ലോഞ്ച് വീഡിയോ കാണാം!

 

കമ്മാര സംഭവം ഓഡിയോ ലോഞ്ച് വീഡിയോ കാണാം!

ക്ലീൻ യു സർട്ടിഫിക്കറ്റ് നേടി കമ്മാര സംഭവം; വിഷുവിന് വമ്പന്‍ റിലീസായി ഇനി തിയേറ്ററുകളില്‍!