in

നാലാം ദിനത്തിൽ 429 കോടിയിൽ ‘പത്താൻ’; ബോക്‌സ് ഓഫീസ് കണക്കുകൾ വിസ്മയപ്പിക്കും…

നാലാം ദിനത്തിൽ 429 കോടിയിൽ ‘പത്താൻ’; ബോക്‌സ് ഓഫീസ് കണക്കുകൾ വിസ്മയപ്പിക്കും…

ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ തിയേറ്റർ റിലീസ് ചിത്രമായ ‘പത്താൻ’ ബോക്സ് ഓഫീസിൽ അതി ശക്തമായി മുന്നേറുക ആണ്. അൺസ്റ്റോപ്പബിൾ എന്ന് വിശേഷിപ്പിക്കാം ചിത്രത്തിന്റെ ബോക്സ് ഓഫീസ് കുതിപ്പിനെ. ചിത്രം നാലാം ദിനത്തിലും കോടികളുടെ കളക്ഷനുമായി മുന്നേറുക ആണ്. നാലാം ദിനത്തിൽ ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 429 കോടിയിൽ എത്തിയിരിക്കുക ആണ്.

ഇന്ത്യയിൽ നിന്ന് ചിത്രം 265 കോടിയും ഓവർസീസിൽ നിന്ന് 164 കോടിയും ആണ് ചിത്രം ഗ്രോസ് കളക്ഷൻ ആയി നേടിയിരിക്കുന്നത്. ഹിന്ദി പതിപ്പ് ഇന്ത്യയിൽ നിന്ന് നേടിയത് 212.5 കോടി കളക്ഷൻ ആണെന്ന് ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് ട്വീറ്റ് ചെയ്തു. നാലാം ദിവസം ഹിന്ദി വെർഷൻ നേടിയത് 51.5 കോടി ആണ്. നാല് ദിവസത്തിൽ മൂന്ന് തവണയും 50 കോടി കളക്ഷൻ മറികടക്കാൻ പത്താന് കഴിഞ്ഞതും വലിയ നേട്ടമായി ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

കെജിഎഫ് 2, ബാഹുബലി 2 എന്നീ ചിത്രങ്ങളുടെ റെക്കോർഡ് മറികടന്ന് അതി വേഗത്തിൽ 200 കോടി (ഇന്ത്യ) നേടുന്ന ഹിന്ദി ചിത്രമായി പത്താൻ മാറിയിരിക്കുക ആണ്. കെജിഎഫ് 2 അഞ്ച് ദിവസവും ബാഹുബലി 2 ആറ് ദിവസവും കൊണ്ട് നേടിയ 200 കോടി ക്ലബ്ബ് അംഗത്വം ആണ് പത്താൻ നാല് ദിവസം കൊണ്ട് നേടിയെടുത്തത്.

ദളപതിയും രഷ്മികയും നിറഞ്ഞാടിയ വാരിസിലെ ‘ജിമിക്കി പൊണ്ണ്’ വീഡിയോ ഗാനം പുറത്ത്…

“ലിജോയുടെ നിർദ്ദേശങ്ങൾ, ചോദ്യങ്ങളുമായി മമ്മൂട്ടിയും”; ആ സീൻ ചിത്രീകരിക്കുന്ന വീഡിയോ…