“ഹീ ഈസ് മൂവിങ്”; മോഹൻലാൽ ചിത്രം എലോണിന്റെ തീം മൂസിക് പുറത്ത്…
മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘എലോൺ’ ജനുവരി 26ന് തിയേറ്റർ റിലീസ് എത്തിയിരിക്കുക ആണ്. മോഹൻലാൽ മാത്രം അഭിനയിച്ച ഈ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിച്ചത്. പൃഥ്വിരാജ്, സിദ്ധിഖ്, നന്ദു, മഞ്ജു വാര്യർ, മല്ലിക സുകുമാരൻ തുടങ്ങി നിരവധി താരങ്ങൾ ശബ്ദം നൽകിയും ചിത്രത്തിന്റെ ഭാഗമായിരുന്നു. ചെറിയ ബഡ്ജറ്റിൽ കോവിഡ് കാലത്ത് ചിത്രീകരിച്ച ഒരു പരീക്ഷണ ചിത്രം കൂടിയായ എലോൺ നല്ല അഭിപ്രായങ്ങൾ പ്രേക്ഷകരിൽ നിന്ന് നേടുന്നുണ്ട്. ഈ ചിത്രത്തിന്റെ തീം സോങ് നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുക ആണ്.
‘ഹീ ഈസ് മൂവിങ്’ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന തീം സോങ് ആണ് റിലീസ് ആയിരിക്കുന്നത്. 4 മൂസിക് ആണ് ഗാനത്തിന് സംഗീത ഒരുക്കിയത്. ബിബി, എൽദോസ്, മേഘ മേരി ബിനു എന്നിവർ ചേർന്ന് രചിച്ച ഗാനം റോണി ഫിലിപ്പ് ആണ് ആലപിച്ചത്. രാജേഷ് ജയരാമന്റെ തിരക്കഥയിൽ ഒരുക്കിയ ചിത്രമായ എലോൺ മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ റിലീസ് ചിത്രം കൂടിയാണ്. ഷാരൂഖ് ഖാന്റെ പത്താൻ, ബിജു മേനോൻ – വിനീത് ശ്രീനിവാസൻ ചിത്രം തങ്കം എന്നിവ ആയിരുന്നു കഴിഞ്ഞ ആഴ്ച എലോണിന് ഒപ്പം തീയേറ്ററുകളിൽ എത്തിയ മറ്റ് റിലീസുകൾ. എലോൺ തീം സോങ്: