in

ബീസ്റ്റിനോടും കെജിഎഫിനോടും ക്ലാഷിന് ഇല്ല; ‘ജേഴ്‌സി’ ഒരാഴ്ച ശേഷം എത്തും…

ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി ക്ലാഷിന് ഇല്ല; ‘ജേഴ്‌സി’ ഒരാഴ്ച ശേഷം എത്തും…

ഷാഹിദ് കപൂർ നായകനാകുന്ന ബോളിവുഡ് ചിത്രം ജേഴ്‌സിയുടെ റിലീസ് മാറ്റി. ഏപ്രിൽ 14ന് ചിത്രം റിലീസ് ചെയ്യാൻ ആയിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നത്. ഒരു ആഴ്ചയ്ക്ക് ശേഷം ഏപ്രിൽ 22ന് ചിത്രം തീയേറ്ററുകളിൽ എത്തും.

യഷ് നായകൻ ആകുന്ന ‘കെജിഎഫ് ചാപ്റ്റർ 2’, വിജയ് ചിത്രം ‘ബീസ്റ്റ്‌’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുമായുള്ള ക്ലാഷ് ഒഴിവാക്കാൻ ആണ് ചിത്രത്തിന്റെ റിലീസ് മാറ്റിയത്. ബീസ്റ്റ്‌ ഏപ്രിൽ 13നും കെജിഎഫ് ചാപ്റ്റർ 2 ഏപ്രിൽ 14നും ആണ് തീയേറ്ററുകളിൽ എത്തുന്നത്. ജേഴ്‌സിയുടെ നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് റിലീസ് നീട്ടിവെക്കാനുള്ള തീരുമാനത്തിൽ എത്തി ചേർന്നത് എന്ന് ട്രെയ്ഡ് അനലിസ്റ്റ് തരൻ ആദർശ് ട്വീറ്റ് ചെയ്തു.

നാനി നായകനായി എത്തിയ ‘ജേഴ്‌സി’ എന്ന തെലുങ്ക് ചിത്രത്തിന്റെ ഒഫിഷ്യൽ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. ഗൗതം ടിന്നനൂരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ സ്പോർട്ടസ് ഡ്രാമ ചിത്രത്തിൽ മൃണാൽ താക്കൂർ ആണ് നായികയായി എത്തുന്നത്.

“ബാംഗ്ലൂരിൽ ജന്മം കൊണ്ട് രാജ്യത്തെ ത്രില്ലടിപ്പിക്കുന്നവർ”; കെജിഫും ആർസിബിയും ഒന്നിച്ചു…!

ബോണി കപൂർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അജിത്തിന് ഒപ്പം മോഹൻലാലും?