ജയം രവിയുടെ ‘ബ്രദര്‍’ നാളെ തിയേറ്ററുകളിൽ എത്തും; 35 ലക്ഷം കാഴ്ചക്കാരുമായി ട്രെയിലർ ട്രെൻഡിങ്…
തമിഴിൽ ‘ഒരു കൽ ഒരു കണ്ണാടി’, ‘ബോസ് എങ്കിറ ഭാസ്കരൻ’ എന്നീ ഹിറ്റ് കോമഡി ചിത്രങ്ങങ്ങൾ ഒരുക്കിയ എം രാജേഷ്, ജയം രവിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ബ്രദർ’. ദീപാവലി റിലീസ് ആയി നാളെ (ഒക്ടോബർ 31ന്) ‘ബ്രദര്‍’ തിയേറ്ററിലെത്തും. റിലീസിന് മുന്നോടിയായി ഈ ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവരികയും യൂട്യൂബ് ട്രെൻഡിൽ ഇടം നേടുകയും ചെയ്തിരുന്നു.
ജയം രവി അവതരിപ്പിക്കുന്ന കാർത്തിക് എന്ന കഥാപാത്രം തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന ട്രെയിലർ നല്കുന്നു. പ്രിയങ്ക മോഹൻ നായികാ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജയംരവിയുടെ സഹോദരിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഭൂമിക ചൗള ആണ്. ജയംരവിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുന്നത്. ട്രെയിലർ കാണാം:
സീൻ മീഡിയ എൻ്റർടെയ്ൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ നിർമിച്ച ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. കെ എസ് സെന്തിൽ കുമാർ, വി ഗുരു രമേഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ശരണ്യ പൊൻവണ്ണൻ, വി ടി വി ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹാരിസ് ജയരാജാണ് ബ്രദറിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് വിവേകാനന്ദ് സന്തോഷ് ആണ്. എഡിറ്റർ: ആശിഷ് ജോസഫ്, ആർട്ട്: ആർ.കിഷോർ, കൊറിയോഗ്രാഫി: സാൻഡി, സതീഷ്കൃഷ്ണൻ, മേക്കപ്പ്: പ്രകാശ്, കോസ്റ്റ്യുംസ്: പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ്: മുരുഗദോസ്, ഡിസൈൻ: ഡിസൈൻ പോയിൻ്റ്, പി.ആർ.ഓ : പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.