“രാജേഷും ദീപുവും നേർക്കുനേർ”; ചിരി പടർത്തി ‘ജയ ജയ ജയ ജയ ഹേ’യിലെ ഡിലീറ്റഡ് സീൻ…

ഒരു കുഞ്ഞു സിനിമയുടെ മഹാ വിജയത്തിന് സാക്ഷ്യം വഹിക്കുക ആണ് മലയാള സിനിമ ഇപ്പോൾ. ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി ആയി എത്തിയ ‘ജയ ജയ ജയ ജയ ഹേ’ ആണ് മികച്ച കളക്ഷനുമായി ആഴ്ചകൾക്ക് ശേഷവും തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നത്. വിപിൻ ദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസകൾ ഒരേ പോലെ ലഭിച്ചതോടെയാണ് ആഴ്ചകൾ കഴിഞ്ഞിട്ടും നിറഞ്ഞ സദസിൽ പ്രദർശനങ്ങൾ തുടർന്ന് വമ്പൻ വിജയത്തിലേക്ക് കുതിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിന്റെ ഒരു സ്‌പെഷ്യൽ വീഡിയോ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ ആണ് യൂട്യൂബിൽ റിലീസ് ആയിരിക്കുന്നത്.
ദർശന അവതരിപ്പിച്ച ജയ എന്ന കഥാപാത്രത്തിന്റെ ജ്യേഷ്ഠന്റെ റിസപ്‌ഷൻ രംഗമാണ് ഡിലീറ്റഡ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഡിലീറ്റഡ് ടെയിൽ എൻഡ് എന്ന ക്യാപ്ഷൻ ആണ് വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്. ബേസിൽ അവതരിപ്പിച്ച രാജേഷ് എന്ന കഥാപാത്രത്തിന്റെയും അജു വർഗീസ് അവതരിപ്പിച്ച ദീപു എന്ന കഥാപാത്രത്തിന്റെയും കൂടിക്കാഴ്ച ആണ് ഈ ഡിലീറ്റഡ് സീനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വളരെ ചിരിപടർത്തുന്ന രംഗമാണ് ഇത്, പ്രത്യേകിച്ച് സിനിമ കണ്ടവരിൽ. വീഡിയോ കാണാം: