in

കരിയറിലെ 25-ാം ചിത്രത്തില്‍ വെറൈറ്റി ലുക്കിൽ കാർത്തി; ‘ജപ്പാൻ’ ഫസ്റ്റ് ലുക്ക്…

കരിയറിലെ 25-ാം ചിത്രത്തില്‍ വെറൈറ്റി ലുക്കിൽ കാർത്തി; ‘ജപ്പാൻ’ ഫസ്റ്റ് ലുക്ക്…

ഒരു മാസത്തിന് ഉള്ളിൽ രണ്ട് ഹിറ്റുകൾ ബോക്‌സ് ഓഫീസിൽ സൃഷ്‌ടിച്ചു തിളങ്ങുക ആണ് തമിഴ് നടൻ കാർത്തി. 21 ദിവസങ്ങളുടെ വ്യത്യാസത്തിൽ റിലീസ് ആയ പൊന്നിയിൻ സെൽവൻ 1 എന്ന മൾട്ടി സ്റ്റാർ ചിത്രവും സർദാർ എന്ന ചിത്രവും ആണ് കാർത്തിയ്ക്ക് ഹിറ്റ് സമ്മാനിച്ച ചിത്രങ്ങൾ. കാർത്തിയുടെ കരിയറിലെ 25-ാം ചിത്രത്തിന്റെ അപ്‌ഡേറ്റ് ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്. ‘ജപ്പാൻ’ എന്ന കാർത്തിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് റിലീസ് ആയിരിക്കുന്നത്. വ്യത്യസ്തമായ ഗെറ്റപ്പിൽ ആണ് കാർത്തിയെ പോസ്റ്ററിൽ കാണാൻ കഴിയുന്നത്. കാർത്തിയുടെ രണ്ട് ചിത്രങ്ങൾ ഒരൊറ്റ പോസ്റ്ററിൽ കാണാം. ഒരു സോഫയിൽ കയ്യിലൊരു ബോട്ടിലുമായി കിടക്കുന്ന കാർത്തി ആണ് പോസ്റ്ററിൽ ഉള്ളത്. ചുവരിൽ തൂക്കിയിരിക്കുന്ന ഭീമൻ ഫോട്ടോ ഫ്രെയിമിലും മുഖം വ്യക്തമാകുന്ന തരത്തിൽ കാർത്തിയുടെ ചിത്രവും കാണാം.

ദേശീയ അവാർഡ് നേടിയ ജോക്കർ എന്ന ചിത്രം സംവിധായകൻ ചെയ്ത രാജു മുരുകൻ ആണ് ‘ജപ്പാൻ’ എന്ന ഈ ചിത്രം ഒരുക്കുന്നത്. ജപ്പാൻ എന്നത് ഈ ചിത്രത്തിൽ കാർത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആണ്. അനു ഇമ്മാനുവൽ ആണ് ചിത്രത്തിലെ നായിക. ജോക്കർ നിർമ്മിച്ച ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്. കാർത്തി നായകനായ സഗുനി, കാഷ്മോര, തീരൻ അധികാരം ഒണ്ട്രു, കൈതി, സുൽത്താൻ എന്നീ ചിത്രങ്ങളും നിർമ്മിച്ചത് ഡ്രീം വാരിയർ പിക്ചേഴ്സ് ആയിരുന്നു. ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എസ് രവി വർമ്മൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഫിലോമിൻ രാജ് ആണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കുക അൻപ് അറിവ് ടീം ആണ്.

കൊത്ത കാർണിവലിൽ ചുവട് വെച്ച് റിതിക സിംഗ്; ‘കിംഗ്‌ ഓഫ് കൊത്ത’യിലെ ഗാനം പൂർത്തിയായി…

“രാജേഷും ദീപുവും നേർക്കുനേർ”; ചിരി പടർത്തി ‘ജയ ജയ ജയ ജയ ഹേ’യിലെ ഡിലീറ്റഡ് സീൻ…