in

ഒടിടി സ്ട്രീമിംഗിന് ശിവകാർത്തികേയന്റെ ‘പ്രിൻസ്’ തയ്യാറായി; റിലീസ് തീയതി പുറത്ത്…

ഒടിടി സ്ട്രീമിംഗിന് ശിവകാർത്തികേയന്റെ ‘പ്രിൻസ്’ തയ്യാറായി; റിലീസ് തീയതി പുറത്ത്…

ശിവകാർത്തികേയൻ നായകനായ തമിഴ് റൊമാന്റിക് കോമഡി ചിത്രം ‘പ്രിൻസ്’ ഒക്ടോബർ 21 ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച ചിത്രത്തിന് ബോക്‌സ് ഓഫീസിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിയാതെ പോയിരുന്നു. എന്നാൽ ഈ ചിത്രം ഇഷ്ടമായ പ്രേക്ഷകരും ഉണ്ട്. തെലുങ്ക് സംവിധായകൻ അനുദീപ് കെ വി ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ, തിയേറ്ററിൽ റിലീസ് ചെയ്ത് ഒരു മാസവും നാല് ദിവസവും കഴിഞ്ഞ്, നവംബർ 25 ന് ഒടിടി റിലീസിന് തയ്യാറെടുക്കുക ആണ്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിൽ ആണ് പ്രിൻസ് ഡിജിറ്റൽ പ്രീമിയർ നടത്തുക.

അൻബറസൻ എന്ന ഇന്ത്യക്കാരന്റെയും ജെസീക്ക എന്ന ബ്രിട്ടീഷുകാരിയുടെയും പ്രണയത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കേന്ദ്ര പ്രമേയം. അൻബുവിന്റെ മുത്തച്ഛൻ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിനാൽ, ഈ പ്രണയം അംഗീകരിക്കാൻ അവന്റെ പിതാവ് തയ്യാറാകുന്നില്ല എന്നതാണ് പ്രശ്നം. മാത്രവുമല്ല, ഗ്രാമം തന്നെ അവന് എതിരായി മാറുന്നു. ഇത് രസകരമായി അവതരിപ്പിക്കുന്നത് ആണ് ഈ ചിത്രം.2016-ലെ കോമഡി ഡ്രാമ പിറ്റഗോഡയ്ക്കും ബ്ലോക്ക്ബസ്റ്റർ കോമഡി നാടകമായ ജാതി രത്നലുവിനും ശേഷം അനുദീപ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായാണ് പ്രിൻസ് റിലീസ് ആയത്. ബോക്‌സ് ഓഫീസിൽ പ്രിൻസിന് ഒപ്പം റിലീസ് ചെയ്ത സർദാർ എന്ന കാർത്തി ചിത്രവും ഒടിടി റിലീസിന് തയ്യാറായി കഴിഞ്ഞിട്ടുണ്ട്. നവംബർ 18ന് ആണ് ഈ ചിത്രത്തിന്റെ സ്‌ട്രീമിംഗ്‌.

“രാജേഷും ദീപുവും നേർക്കുനേർ”; ചിരി പടർത്തി ‘ജയ ജയ ജയ ജയ ഹേ’യിലെ ഡിലീറ്റഡ് സീൻ…

എമ്പുരാന് ശേഷവും ഒരു ലാല്‍ ഫാൻ ബോയ് ചിത്രം; സംവിധായകന്റെ വെളിപ്പെടുത്തൽ…