in

മോഹൻലാൽ – ജീത്തു ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം ഓഗസ്റ്റിൽ…

മോഹൻലാൽ – ജീത്തു ടീം വീണ്ടും ഒന്നിക്കുന്നു; ചിത്രീകരണം ഓഗസ്റ്റിൽ…

സൂപ്പർതാരം മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തി മൂന്നാം ചിത്രത്തിൽ ആണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലൂടെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ആണ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഓഗസ്റ്റ് മാസത്തിൽ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും എന്ന വിവരവും പ്രഖ്യാപനത്തിന് ഒപ്പം പങ്കുവെച്ചിട്ടുണ്ട്.

ജീത്തു – മോഹൻലാൽ കൂട്ട്കെട്ട് ആദ്യമായി ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് മലയാളത്തിന്റെ തലവര തന്നെ മാറ്റിയെഴുതിയ ദൃശ്യം എന്ന ചിത്രം ആയിരുന്നു. ശേഷം ഇരുവരും ദൃശ്യം 2 എന്ന ചിത്രത്തിലൂടെ വീണ്ടും തരംഗം സൃഷിടിച്ചു. പിന്നീട് ട്വൽത്ത് മാൻ എന്ന ഒടിടി റിലീസ് ചിത്രത്തിലൂടെയും പ്രേക്ഷകരുടെ കയ്യടികൾ നേടി. ഇരുവരും റാം എന്ന ചിത്രത്തിലും ഒന്നിക്കുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം രണ്ട് ഭാഗങ്ങളായി ആണ് തിയേറ്ററുകളിൽ എത്തുക. അൻപത് ദിവസത്തെ ഷൂട്ടിംഗ് കൂടി റാമിന് ബാക്കിയുണ്ട് എന്നാണ് വിവരം.

“കിംഗ്‌ ഖാൻ ആരാധകർക്ക് അറ്റ്ലീയുടെ ആക്ഷൻ ട്രീറ്റ്”; ‘ജവാൻ’ പ്രോമോ വീഡിയോ പുറത്ത്…

പുതിയ ചിത്രം പ്രഖ്യാപിച്ച് ‘ഹൃദയം’ ടീം; ഒപ്പം വമ്പൻ താരനിര…