in ,

ഇനി ബോക്സ് ഓഫീസിൽ ‘ലാൽ യുഗം’; അഞ്ച് സിനിമകളുടെ റിലീസ് തീയതി പുറത്തുവിട്ട് ആശിർവാദ് സിനിമാസ്…

ഇനി ബോക്സ് ഓഫീസിൽ ‘ലാൽ യുഗം’; അഞ്ച് സിനിമകളുടെ റിലീസ് തീയതി പുറത്തുവിട്ട് ആശിർവാദ് സിനിമാസ്…

ആശീർവാദ് സിനിമാസ് തീയേറ്ററുകളിൽ എത്തിക്കുന്ന അടുത്ത അഞ്ച് മോഹൻലാൽ ചിത്രങ്ങളുടെ വിവരങ്ങൾ പുറത്ത്. ആശീർവാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെ വീഡിയോ അനൗൺസ്‌മെന്റ് ആയാണ് ഈ വിവരം പുറത്ത് വന്നത്. ബറോസ്, തുടരും, എമ്പുരാൻ, ഹൃദയപൂർവം, ഋഷഭ എന്നിവയാണ് ആശീർവാദ് പ്രേക്ഷകരുടെ മുന്നലെത്തിക്കാനൊരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങൾ.

അതിൽ ആദ്യം എത്തുന്നത് മോഹൻലാൽ സംവിധാനം ചെയ്ത് ആശീർവാദ് സിനിമാസ് നിർമ്മിച്ച ബറോസ് ആണ്. ഈ വർഷം ഡിസംബർ 25 നു ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. അതിനു ശേഷം ആശീർവാദ് കേരളത്തിൽ വിതരണം ചെയ്യുന്ന മോഹൻലാൽ ചിത്രം “തുടരും” ആണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചത് രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത് ആണ്. ജനുവരി 30 നാണു ചിത്രം റിലീസ് ചെയ്യുക.

പിന്നീടെത്തുന്ന മോഹൻലാൽ ചിത്രം ആശീർവാദ് സിനിമാസ് നിർമ്മിച്ച് പൃഥ്വിരാജ് ഒരുക്കിയ എമ്പുരാൻ ആണ്. അടുത്ത വർഷം മാർച്ച് 27 നാണു ചിത്രം ആഗോള റിലീസായി എത്തുന്നത്. അടുത്ത ഓണത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 28 നാണ് സത്യൻ അന്തിക്കാട്- മോഹൻലാൽ ചിത്രമായ ഹൃദയപൂർവം റിലീസ് ചെയ്യുക. ഈ ചിത്രവും ആശീർവാദ് സിനിമാസ് തന്നെയാണ് നിർമ്മിക്കുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിൽ തുടങ്ങും.

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ തെലുങ്കു- മലയാളം ചിത്രം ഋഷഭയാണ് ആശീർവാദ് റിലീസ് ചെയ്യാൻ പോകുന്ന മറ്റൊരു ചിത്രം. അടുത്ത വർഷം ഒക്ടോബർ പതിനാറിന് റിലീസ് ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകിഷോർ ആണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ഒരുക്കുന്ന ചിത്രം എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളിൽ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേർന്നാണ് നിർമ്മിക്കുന്നത്.

ആരാധകരെ ത്രസിപ്പിച്ച് ‘ജയിലർ 2’ അപ്‌ഡേറ്റ്; വൻ സർപ്രൈസുകൾ വരുന്നു…

ടോവിനോ തോമസ് – തൃഷ ചിത്രം ‘ഐഡന്റിറ്റി’ റിലീസ് അപ്‌ഡേറ്റ് പുറത്ത്