in

‘ജയ് ഹനുമാൻ’ നായകനെ നാളെ ഫസ്റ്റ് ലുക്കിൽ വെളിപ്പെടുത്തും; പ്രീ ലുക്ക് പോസ്റ്റർ പുറത്ത്

‘ജയ് ഹനുമാൻ’ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്; നായകനെ വെളിപ്പെടുത്തി നാളെ ഫസ്റ്റ് ലുക്കും എത്തും…

പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ‘ജയ് ഹനുമാൻ’ എന്ന ചിത്രത്തിന്റെ പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ഹനുമാൻ എന്ന ബ്ലോക്ക് ബസ്റ്ററിന്റെ രണ്ടാം ഭാഗമായി ക്രിയേറ്റീവ് ഡയറക്ടർ പ്രശാന്ത് വർമ്മ ഒരുക്കുന്ന ചിത്രം പ്രമുഖ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സ് ആണ് നിർമ്മിക്കുന്നത്.

ഹനുമാൻ ഒരു പുരാതന ക്ഷേത്രത്തിലേക്ക് നടന്നുപോകുന്ന ദൃശ്യമാണ് ഇപ്പോൾ പുറത്തിറങ്ങിയ പ്രീ-ലുക്ക് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങും. നായകനായി ആരാണ് എത്തുകയെന്നുള്ള പ്രഖ്യാപനത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ദീപാവലിക്ക് ഒരു ദിവസം മുമ്പ് നാളെ പുറത്തിറങ്ങുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ നായകനെ വെളിപ്പെടുത്തും.

View this post on Instagram

A post shared by Mythri Movie Makers (@mythriofficial)

ഹനുമാൻ എന്ന ദൈവിക കഥാപാത്രത്തെ ആരാണ് അവതരിപ്പിക്കുകയെന്നതിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ഇപ്പോൾ ശക്തമാണ്. ബോളിവുഡ് – തെന്നിന്ത്യൻ സൂപ്പർ താരങ്ങളുടെ പേരുകൾ വരെ പ്രചരിക്കുന്നുണ്ട്. അതേ സമയം, നിർമ്മാതാക്കളായ നവീൻ യെർനേനിയും വൈ രവിശങ്കറും ഗുണനിലവാരത്തോടുള്ള സിനിമാനുഭവം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതിൽ പേരുകേട്ടവരാണ്. ‘ജയ് ഹനുമാൻ’ ഉയർന്ന നിർമ്മാണ മൂല്യങ്ങളും മികച്ച സാങ്കേതിക നിലവാരവും ഉള്ള ഒരു ചിത്രമായിരിക്കുമെന്ന്, ഈ പ്രോജെക്ടിലുള്ള അവരുടെ പങ്കാളിത്തം ഉറപ്പുനൽകുന്നു. പിആർഒ – ശബരി .

“ആ ചിരിയിൽ ഹോളിവുഡും വീഴും”, സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കി ഹോളിവുഡ് നായകനായി വിന്റേജ് മോഹൻലാൽ; എഐ വീഡിയോ

അൻവർ റഷീദ് – അമൽ നീരദ് ചിത്രത്തിൽ മോഹൻലാൽ; നിർമ്മാണം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്