in

“ആ ചിരിയിൽ ഹോളിവുഡും വീഴും”, സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കി ഹോളിവുഡ് നായകനായി വിന്റേജ് മോഹൻലാൽ; എഐ വീഡിയോ

“ആ ചിരിയിൽ ഹോളിവുഡും വീഴും”, സോഷ്യൽ മീഡിയയെ പിടിച്ച് കുലുക്കി ഹോളിവുഡ് നായകനായി വിന്റേജ് മോഹൻലാൽ; എഐ വീഡിയോ

എഐ സൃഷ്ടിക്കുന്ന ചിത്രങ്ങളുടെയും വീഡിയോയുടെയും കാലമാണ് ഇത്. മനസിൽ കാണുന്നത് ഒക്കെയും സൃഷ്ടിച്ചു എടുക്കാൻ എഐ ടൂൾസ് കൊണ്ട് സാധിക്കും. ഇവ ഉപയോഗിക്കാൻ കഴിയുന്ന എതോരാൾക്കും നിഷ്പ്രയാസം ഇതിന് സാധിക്കും എങ്കിലും ചിലർ സൃഷ്ടിക്കുന്നത് അത്രത്തോളം മികച്ചത് ആയി മാറും, വൈറലും ആകും. അത്തരത്തിൽ സൃഷ്ടിച്ച ഒരുകൂട്ടം ചിത്രങ്ങളും വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയെ ഒന്നാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ്.

ഹോളിവുഡ് ക്ലാസിക്ക് സിനിമകളിൽ മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ നായകനായി അവതരിപ്പിച്ച എഐ വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുന്നത്. എഐ.മാജിന്‍ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈൽ പങ്കുവെച്ച ഈ വീഡിയോയും ചിത്രങ്ങൾക്കും അത്രത്തോളം മികച്ചത് ആണെന്ന് അഭിപ്രായപ്പെടുകയാണ് സോഷ്യൽ മീഡിയയിൽ പ്രേക്ഷകർ. ഗോഡ്ഫാദർ മുതൽ ജയിംസ് ബോണ്ട് വരെ നീളുന്ന വിവിധ ചിത്രങ്ങളിലെ നായകന്മാരെ മോഹനലാലിന്റെ മുഖം നല്കി അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രങ്ങളിൽ.

മിഡ്‌ജേർണി, ഫ്ലക്സ് പോലെയുള്ള എഐ ടൂൾസ് ഉപയോഗിച്ച് ആണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ സൃഷ്ടിച്ചു എടുക്കുന്നത്. ഗോഡ്ഫാദർ, ജയിംസ് ബോണ്ട്, ഇന്ത്യാന ജോണ്‍സ്, പ്രഡേറ്റർ, റോക്കി, ടൈറ്റാനിക്ക്, ടോപ് ഗണ്‍, മേട്രിക്സ്, സ്റ്റാര്‍ വാര്‍സ് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിലെ നായകന്മാർക്ക് ആണ് മോഹൻലാലിന്റെ മുഖം നല്കിയിരിക്കുന്നത്. വിന്റേജ് മോഹൻലാലിന്റെ മുഖം ആണ് എഐ ടൂളിൽ ഉപയോഗിച്ചത്.

അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു, ദുൽഖറിന്റെ ലക്കി ഭാസ്കറിനെ ഒരു മലയാള സിനിമ പോലെ കേരളം സ്വീകരിക്കുമോ?

‘ജയ് ഹനുമാൻ’ നായകനെ നാളെ ഫസ്റ്റ് ലുക്കിൽ വെളിപ്പെടുത്തും; പ്രീ ലുക്ക് പോസ്റ്റർ പുറത്ത്