ജോജുവിന്റെ അത്യുഗ്രൻ പ്രകടനം; മികച്ച അഭിപ്രായങ്ങളോടെ ‘ഇരട്ട’ ഒടിടിയിൽ…

ജോജു ജോർജ്ജിനെ നായകനാക്കി നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്ത ‘ഇരട്ട’ ഒടിടിയിൽ റിലീസ് ആയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിൽ ആണ് ചിത്രം എത്തിയിരിക്കുന്നത്. തിയേറ്റർ റിലീസ് ആയി എത്തിയപ്പോൾ മികച്ച അഭിപ്രായങ്ങൾ നേടിയ ഈ ചിത്രത്തിന് ബോക്‌സ് ഓഫീസിൽ വലിയ കളക്ഷൻ നേടാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ ആ കുറവ് എല്ലാം പരിഹരിക്കുന്ന രീതിയിൽ ആണ് ഒടിടി റിലീസിന് ശേഷം ചിത്രത്തിന് കിട്ടുന്ന സ്വീകാര്യത.
ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിച്ച ചിത്രം സോഷ്യൽ മീഡിയ ഒട്ടാകെ വലിയ രീതിയിലുള്ള പ്രശംസ ആണ് ലഭിക്കുന്നത്. ഇരട്ട നിർമിച്ചത്.
വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരുടെ വേഷത്തിൽ ജോജു അഭിനയിച്ച ഈ ചിത്രം സസ്പെൻസുകളും ട്വിസ്റ്റുകളും ഒക്കെ നിറഞ്ഞൊരു പോലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. അഞ്ജലി ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയത്.ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, കിച്ചു ടെല്ലസ്, ശ്രുതി ജയൻ, ത്രേസ്യാമ്മ, ജയിംസ് ഏലിയ, ജിത്തു അഷ്റഫ്, മനോജ്, ശരത് സഭ, ഷെബിൻ ബെൻസൻ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു.
വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രഹണം നിർവഹിച്ചത്. ജേക്സ് ബിജോയിയാണ് സംഗീത സംവിധാനം. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത് അൻവർ അലി ആണ്. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ഫെബ്രുവരി 3ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ഒരു മാസം പിന്നിടുമ്പോൾ ചിത്രം ഒടിടിയിലും ലഭ്യമായിരിക്കുകയാണ്. ട്രെയിലർ: