ത്രില്ലർ ചിത്രം ‘കൊറോണ പേപ്പേഴ്സി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്…

ഷെയിൻ നിഗമിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കൊറോണ പേപ്പേഴ്സിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ, സിദ്ധിഖ്, ജീൻ പോൾ ലാൽ എന്നിവരെയാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഒരു ത്രില്ലർ ചിത്രത്തിന്റെ എല്ലാ ഫീലും നൽകുന്ന ഈ പോസ്റ്റർ പ്രേക്ഷകരെ ആകർഷിക്കും എന്നത് തീർച്ച. പ്രിയദർശൻ തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രം ശ്രീ ഗണേഷിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്.
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിവർ ചേർന്നാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിന് കഥ ഒരുക്കിയ ശ്രീ ഗണേഷ് സംവിധാനം ചെയ്ത ‘8 തോട്ടകൾ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഗായത്രി ശങ്കർ, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പാപ്പന്‍, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
ഫോർ ഫ്രെയിംസ് സൗണ്ട് കമ്പനിയുടെ ബാനറിൽ സംവിധായകൻ പ്രിയദർശൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദിവാകർ എസ് മണി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ എം എസ് അയ്യപ്പൻ നായർ ആണ്. ചിത്രം ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.ഫസ്റ്റ് ലുക്ക്: