“പുതിയ ചിമ്പുവിനെ കാണാം”, മഫ്തി റീമേക്കായ ‘പത്ത് തല’യുടെ ടീസർ പുറത്ത്…

ഒബേലി എൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ‘പത്ത് തല’ ആണ് തമിഴ് നടൻ ചിമ്പുവിന്റേതായി തിയേറ്റർ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. കന്നഡ ചിത്രമായ ‘മഫ്തി’യുടെ റീമേക്കായ ഈ ചിത്രത്തിൽ ചിമ്പുവിന് ഒപ്പം ഗൗതം കാർത്തിക്, പ്രിയ ഭവാനി ശങ്കർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇപ്പോളിതാ ഈ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 1 മിനിറ്റ് 40 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് റിലീസ് ആയിരിക്കുന്നത്.
ടീസർ പുറത്തിറക്കി കൊണ്ട് സംവിധായകൻ പറഞ്ഞ വാക്കുകളും ശ്രദ്ധേയമാകുന്നുണ്ട്. രണ്ടര വർഷത്തിലേറെ ചിത്രത്തെ ഓൺലൈനിൽ സജീവമായി നിർത്തിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഒറിജിനലിൽ നിന്ന് 4-5 സീനുകൾ മാത്രമേ നിലനിർത്തിയിട്ടുള്ളൂ എന്നും 90% സീനുകളും മാറ്റിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തന്റെ സിനിമയിൽ ഒരു പുതിയ എസ്ടിആറിനെ കാണാൻ കഴിയുമെന്ന ഉറപ്പും അദ്ദേഹം നൽകി.
എജിആർ എന്ന ഗ്യാങ്സ്റ്ററായി ആണ് ചിമ്പു ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒറിജിനൽ ചിത്രത്തിൽ ശിവരാജ്കുമാർ അവതരിപ്പിച്ച കഥാപാത്രത്തെ ആണ് ചിമ്പു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ചിത്രം മാർച്ച് 30ന് ആണ് തിയേറ്ററുകളിൽ എത്തുക. ടീസർ: