in

“അനിയന്റെ വഴിയേ ഏട്ടനും”; ഇന്ദ്രജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു?

“അനിയന്റെ വഴിയേ ഏട്ടനും”; ഇന്ദ്രജിത്തിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്നു?

അനുജൻ പൃഥ്വിരാജിനെ പോലെ ചേട്ടൻ ഇന്ദ്രജിത്തും സംവിധായകൻ ആകുകയാണ്. വൈകാതെ തന്നെ ഒരു ചിത്രം സംവിധാനം ചെയ്യും എന്ന് ഇന്ദ്രജിത്ത് തന്നെ മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോളിതാ വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഇന്ദ്രജിത്തിന്റെ ചിത്രത്തിൽ നായകൻ ആവുന്നത് സാക്ഷാൽ സൂപ്പർതാരം മോഹൻലാൽ ആണെന്നാണ്.

സ്ഥിരികരിക്കാത്ത റിപ്പോർട്ടുകൾ ആണ് പുറത്തുവന്നിരിക്കുന്നത് എങ്കിലും ആരാധകർ അത് യാഥാർഥ്യമാകണം എന്ന് വളരെയധികം ആഗ്രഹിക്കുന്നുണ്ട്. എന്തെന്നാൽ മോഹൻലാലിനെ നായകനാക്കി ചിത്രം (ലൂസിഫർ) ഒരുക്കിയായിരുന്നു പൃഥ്വിരാജും സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. അതേ പോലെ ഒരു ഗംഭീര അരങ്ങേറ്റം ചേട്ടൻ ഇന്ദ്രജിത്തിനും ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുകയാണ് ആരാധകർ.

ഒരു സംവിധാന സംരംഭം തന്നിൽ നിന്ന് പ്രതീക്ഷിക്കാം എന്ന് 2021ൽ തന്നെ ഇന്ദ്രജിത്ത് ഉറപ്പുനൽകിയിരുന്നു. അദ്ദേഹം തന്നെ ആണ് തിരക്കഥ രചിക്കുന്നത് എന്നും ഒരു വലിയ ചിത്രമാണ് സംവിധാനം ചെയ്യാൻ പോകുന്നത് എന്നും 2023ൽ അത് ചെയ്യാൻ കഴിയുമെന്ന് ആണ് വിശ്വസിക്കുന്നത് എന്നും അന്ന് ഇന്ദ്രജിത്ത് പറഞ്ഞിരുന്നു. ഈ ചിത്രത്തിൽ ആരാണ് നായകൻ എന്ന് താരം വെളിപ്പെടുത്തിയിരുന്നില്ല.

ഇപ്പോൾ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് ചിത്രം സംവിധാനം ചെയ്യും എന്നാണ്. സ്ഥിരീകരണത്തിനായി പ്രേക്ഷകർക്ക് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. അതേ സമയം, ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ ‘റാ’മിൽ ഇന്ദ്രജിത്തും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രമായ ലൂസിഫറിന്റെ താരനിലയിലും മോഹൻലാലിന് ഒപ്പം ഇന്ദ്രജിത്തും ഉണ്ടായിരുന്നു.

ബാലയ്യയുടെ ‘വീര സിംഹ റെഡ്ഢി’ ഒടിടിയിൽ എത്തി; മലയാളത്തിലും ലഭ്യം…

എമ്പുരാനിൽ മമ്മൂട്ടിയുടെ ഗസ്റ്റ് അപ്പിയറൻസ് ഉണ്ടാവുമോ; ബൈജുവിന്റെ വാക്കുകൾ ചർച്ചയാകുന്നു…