എമ്പുരാനിൽ മമ്മൂട്ടിയുടെ ഗസ്റ്റ് അപ്പിയറൻസ് ഉണ്ടാവുമോ; ബൈജുവിന്റെ വാക്കുകൾ ചർച്ചയാകുന്നു…

2019ൽ പുറത്തിറങ്ങിയ മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ‘ലൂസിഫറി’ൽ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് ബൈജു. പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബൈജു പറഞ്ഞ ഒരു ഡയലോഗ് സൂപ്പർഹിറ്റ് ആയി മാറിയിരുന്നു. ‘ഒരു മര്യാദ ഒക്കെ വേണ്ടെടെ’ എന്ന താരത്തിന്റെ ഡയലോഗ് ആളുകൾ നിത്യേന ഉപയോഗിക്കുന്ന ഒരു പ്രയോഗമായി മാറി. ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാമത്തെ ചിത്രമായ എമ്പുരാനിലും ബൈജു അഭിനയിക്കുന്നുണ്ട് എന്ന സ്ഥിരീകരണം താരത്തിൽ നിന്ന് തന്നെ ലഭിച്ചിരിക്കുകയാണ് ഇപ്പോൾ.
പുതിയ ചിത്രത്തിന്റെ പ്രെസ് മീറ്റിൽ വെച്ചാണ് ബൈജു ഇക്കാര്യം പറഞ്ഞത്. ബൈജുവിന്റെ വാക്കുകൾ: “ഞാൻ ഉണ്ട് ആ സിനിമയിൽ. എന്നെ ഒരു നാല് ദിവസം മുൻപ് പൃഥ്വിരാജ് വിളിച്ചിരുന്നു. ഗുജറാത്തിൽ ആണെന്ന് പറഞ്ഞു. ലൊക്കേഷൻ കാണാൻ പോയത് ആണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിംഗ് ഉണ്ട്. വേറെയൊരു പടമാണ്. ബാക്കി കഥയൊക്കെ പിന്നെ പറയാം എന്ന് പറഞ്ഞിരിക്കുകയാണ്.”
“ലാലേട്ടന്റെ കൂടെയല്ലേ ഈ പടത്തിലും” എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ബൈജു നൽകിയ മറുപടി ശ്രദ്ധേയമാണ്. മറുപടി ഇങ്ങനെ: “ആയിരിക്കുമെല്ലോ. മമ്മൂക്ക ഈ പടത്തിൽ ഇല്ലല്ലോ. ഇനി മമ്മൂക്ക ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല കേട്ടോ. മലയാള സിനിമയിൽ എന്ത് വേണേലും സംഭവിക്കാം. ചിലപ്പോൾ ഒരു ഗസ്റ്റ് ആപ്പിയറൻസ് ആയി വന്നാലോ. ഒന്നും പറയാൻ പറ്റില്ല.” ബൈജുവിന്റെ ഈ മറുപടി സോഷ്യൽ മീഡിയയിൽ മിനിറ്റുകൾക്കകം തന്നെ ചർച്ചയാകുകയും ചെയ്യുന്നുണ്ട്.